1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2012


അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രസ്റ്റണ്‍: ഇംഗ്ലണ്ടിലെ ലുര്‍ദ്ദെന്നറിയപ്പെടുന്ന നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ ലേഡിവെല്ലില്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും എട്ടു നോമ്പ് ആചരണവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. സെപ്തംബര്‍ 9ന് ഞായറാഴ്ച വൈകുന്നേരം 4 :30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ ശുശ്രുക്ഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.

അമലോല്‍ഭവ മാതാവ് ദര്‍ശ്ശനം നല്‍കുകയും, അനേകര്‍ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ നിത്യേന അനുഗ്രഹങ്ങള്‍ പ്രാപിക്കുന്ന അഭയ കേന്ദ്രവും, യു കെ യിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടക സെന്ററുമായ ലേഡിവെല്ലില്‍ നടത്തപ്പെടുന്ന എട്ടു നോമ്പ് ആചരണത്തിലും, മാതാവിന്റെ പിറവിത്തിരുന്നാളിലും ഭയഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ മാതൃ ഭക്തരെയും സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഡോ മാത്യു ചൂരപൊയികയില്‍ സസ്‌നേഹം ക്ഷണിക്കുന്നു.

വിലാസം,

LADYWELL SHRINE, FERNYHAIGH LANE, PRESTON, LANCASHIRE PR2 5ST

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.