1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനം നടന്ന ഹിങ്ക്‌ലി റോഡും സമീപത്തെ മറ്റ് റോഡുകളും പോലീസ് അടച്ചിരിക്കുകയാണ്.

എന്നാല്‍ ഭീകരാക്രമണമാണ് നടന്നതെന്ന് പറയാനാകില്ലെന്നും അഗ്‌നിശമനസേനാ വിഭാഗവുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്തിയ ശേഷമേ പ്രാഥമിക നിഗമനങ്ങളിലെങ്കിലും എത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മാധ്യമങ്ങളും ജനങ്ങളും ഊഹാപോഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടിയും മറ്റും പ്രചരിപ്പിക്കരുതെന്നും സ്ഥിതിഗതികള്‍ പോലീസിന്റെയും അഗ്‌നിശമനസനാ വിഭാഗത്തിന്റെയും നിയന്ത്രണത്തിലായിക്കഴിഞ്ഞെന്നും പോലീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.