1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2019

സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഏപ്രില്‍ 12ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മെയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമ പരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്. 2014ലെ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴുമുതല്‍ മെയ് 12 വരെ ആയിരുന്നു. മേയ് 15നാണ് വോട്ടെണ്ണിയത്. ഏപ്രില്‍ 10നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്.

രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീരില്‍ പൊതു തെരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നു വ്യക്തമല്ല. ക്രമസമാധാനനില വിലയിരുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അടുത്തദിവസം സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു.

2014ലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴുമുതല്‍ മേയ് 12 വരെ ആയിരുന്നു. മേയ് 15നാണ് വോട്ടെണ്ണിയത്. ഏപ്രില്‍ !10നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ചുരുങ്ങിയത് 35 ദിവസത്തെ ഇടവേളയെങ്കിലും വേണം ആദ്യഘട്ട വോട്ടെടുപ്പ് നടത്താന്‍. പ്രഖ്യാപനത്തിനുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കാനുള്ള സമയം എന്നിവയെല്ലാം 21 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമായിരിക്കും വോട്ടെടുപ്പ്. രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മുകശ്മീരില്‍ പൊതുതിരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നു വ്യക്തമല്ല. ക്രമസമാധാനനില വിലയിരുത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അടുത്ത ദിവസം സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.