1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2012

സക്കറിയ പുത്തന്‍കുളം

വിശ്വാസാഗ്നിയില്‍ പരിശുദ്ധാത്മ അഭിഷേകത്തിന്റെ തീനാളങ്ങള്‍ ഏറ്റുവാങ്ങിയ ലണ്ടന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.ക്രൂശിക്കപ്പെട്ട യേശുവിന്‍റെ പ്രഘോഷണം വഴിയാണ് ഭൂമിയില്‍ അത്ഭുതങ്ങളും രോഗശാന്തികളും വിടുതലുകളും സംഭവിക്കുന്നതെന്ന് കണ്‍വന്‍ഷന്‍ നയിച്ച ഫാദര്‍ സോജി ഓലിക്കല്‍ പറഞ്ഞു.ആയിരത്തി അഞ്ഞൂറോളം വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

യേശുവിനോടുള്ള രക്ഷിതാക്കളുടെ ബന്ധം ശക്തിപ്പെടുമ്പോള്‍ മക്കളുടെ വിചാര വിചാരങ്ങളില്‍ പരിശുദ്ധാത്മാവ് നിറയുമെന്നും അവര്‍ ദൈവിക വഴിയണയുമെന്നും ഫാദര്‍ സോജി പറഞ്ഞു.ഫാദര്‍ സിറില്‍ ഇടമനയും വചന പ്രഭാഷണം നടത്തി.ദിവ്യബലിയില്‍ ഫാദര്‍ സോജിയ്ക്കൊപ്പം ഫാദര്‍ ഇന്നസെന്‍റ് പുത്തന്‍തറ സഹ കാര്‍മികനായി .അടുത്ത കണ്‍വന്‍ഷന്‍ ആഗസ്റ്റ്‌ മൂന്നാം വാരം നടത്താന്‍ തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.