1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

ഒരു തലമുറയെ മുഴുവന്‍ നവീകര ണ ത്തിലെയ്ക്ക് നയിച്ച യുഗപ്രവാചകന്‍ റവ ഫാ മാത| നായ്ക്കംപറമ്പില്‍ വി സി ഇക്കുറി ലണ്ടന്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. ലണ്ടന്‍ നഗരത്തിലെ വിശ്വാസികള്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ദിവസമാണിത്. ഓഗസ്റ് പതിനെട്ടിനാണ് അടുത്ത കണ്‍വന്‍ഷന്‍.; ഇനി വെറും ഒരാഴ്ച മാത്രം. റവ ഫാ സോജി ഓലിക്കലും സെഹിയോന്‍ ടീമും റവ ഫാ മാത| നായ്ക്കംപറമ്പിലിനൊപ്പം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രണ്ടായിരത്തിലേറെ മുതിര്‍ന്നവര്‍ക്കും ആയിരത്തിലേറെ കുട്ടികള്‍ക്കും ഒരേസമയം പങ്കെടുക്കാനവുംവിധം വിശാലമായ ന’വര്‍ഷിപ്വില്‍ന’ കണ്‍വന്‍ഷന്‍ സെന്ററില്‍ ആയിരിക്കും ഇനിമുതല്‍ ലണ്ടന്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. റവ ഫാ ഇന്നസന്റ് പുത്തന്‍തറയില്‍ വി സിയുടെ ആത്മീയ നേതൃ ത്വത്തിലുള്ള കൂട്ടായ്മ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈസ്റ് ലണ്ടനിലെ ബാര്‍കിങ്ങിലെ ന’വര്‍ഷിപ്വില്‍ന’ കണ്‍വന്‍ഷന്‍ സെന്റര്‍. ഇതിനായി പ്രത്യേകം തയ്യാറാക്കി കഴിഞ്ഞു; വിശാലമായ മൂന്നു ഹാളുകള്‍ അടങ്ങിയതാണ് ഇത്.

പ്രധാന ഹാളില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഇരിപ്പിടമുണ്ട്; മറ്റു രണ്ടു ഹാളുകളിലായി ആയിരത്തിലധികം കുട്ടികള്‍ക്കും. പൂര്‍ണമായും എയര്‍ കണ്‍ഡീഷന്‍ ചെയ്തവയാണ് ഈ ഹാളുകള്‍. കണ്‍വന്‍ഷന്‍ സെന്ററിന്റെ കോംപൌണ്ടിലും സമീപ റോഡുകളിലും പാര്‍ക്കിംഗ് സൌകര്യമുണ്ട്.

കണ്‍വന്‍ഷന്‍ സെന്ററിന്റെ വിലാസം: 640 റിപ്പിള്‍ റോഡ്, ബാര്‍ക്കിങ്ങ്, ഏസ്സെക്സ് 1ജി11ഒസ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.