1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2016

സ്വന്തം ലേഖകന്‍: ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ബുധനാഴ്ച രാത്രി 10.30ന് സെന്‍ട്രല്‍ ലണ്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ റസല്‍ ചത്വരത്തിലാണ് ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മ്യൂസിയം, യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, പ്രശസ്തമായ ഇംപീരിയല്‍ ഹോട്ടല്‍ എന്നിവക്ക് സമീപമായതിനാല്‍ ജനത്തിരക്കുള്ള ഇടമാണ് റസല്‍ ചത്വരം.

കറുത്ത മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ചത്തെിയ നോര്‍വീജിയന്‍ പൗരനും സൊമാലിയന്‍ വംശജനുമായ യുവാവ് സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
60ന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസ് വൈദ്യുത തോക്കുപയോഗിച്ച് യുവാവിനെ കീഴ്‌പ്പെടുത്തിയതിനാല്‍ കൂടുതല്‍ പേര്‍ ആക്രമണത്തിന് ഇരയാവാതെ രക്ഷപ്പെട്ടു.

ആക്രമി മാനസികരോഗിയാണെന്നും ഭീകരബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടപടിയില്‍ പരിക്കേറ്റ ആക്രമിക്ക് ചികിത്സ നല്‍കിയശേഷം ദക്ഷിണ ലണ്ടനിലെ പൊലീസ് ആസ്ഥാനത്തത്തെിച്ച് ചോദ്യം ചെയ്തുവരികയാണ്. ജനം പരിഭ്രാന്തരാവേണ്ടതില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.