1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2016

സ്വന്തം ലേഖകന്‍: ലോസാഞ്ചലസ് റസ്റ്റോറന്റില്‍ ജീവനക്കാര്‍ക്ക് ടിപ്പ് ലഭിച്ചത് 13 അടി നീളമുള്ള വിഷപ്പാമ്പിനെ. ലോസാഞ്ചസിലെ സുഷി റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹിരോഷി മോട്ടോഹഷി എന്ന 46 കാരനാണ് ജീവനക്കാരെയും മറ്റു സന്ദര്‍ശകരേയും ഞെട്ടിച്ചത്.

ആദ്യം സുഷി റെസ്റ്റോറന്റിലെത്തിയ ഹിരോഷി 200 ഡോളറിന്റെ ആഹാരം ഓര്‍ഡര്‍ ചെയ്തു. ഇതിനിടയ്ക്കാണ് ഇയാള്‍ക്കൊപ്പം ചെറിയ ഒരു പാമ്പ് ഉള്ളതായി ജീവനക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ജീവനക്കാര്‍ ഹിരോഷിയെ റസ്റ്റോറന്റില്‍ നിന്നും പുറത്താക്കി.

എന്നാല്‍ പിന്നീട് 13 അടി നീളമുള്ള വലിയ പാമ്പുമായാണ് ഹിരോഷി മടങ്ങിവന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ പാമ്പിനെ ആളുകള്‍ക്കിടയിലേക്ക് ഇറക്കി വിടുകയും ചെയ്തു. ടിപ്പ് നല്‍കുകയാണ് എന്നായിരുന്നു ഹിരോഷിയുടെ ഭാവമെന്ന് പിന്നീട് ജീവനക്കാര്‍ പറഞ്ഞു.

പാമ്പ് റസ്റ്റോറന്റില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. പോലീസ് എത്തി ഹിരോഷിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് 50,000 ഡോളര്‍ ജാമ്യത്തില്‍ കക്ഷി പുറത്തിറങ്ങുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.