1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2016

സ്വന്തം ലേഖകന്‍: പാക് കാമുകനു വേണ്ടി ശസ്ത്രക്രിയ നടത്തി പെണ്ണായ ലക്‌നൗ സ്വദേശിയായ കഥക് കലാകാരന്റെ കഥ. വീട്ടുകാരും മറ്റുള്ളവരും ശക്തമായി എതിര്‍ത്തിട്ടും പാകിസ്താനിലെ കാമുകനുവേണ്ടി യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുകയായിരുന്നു. ഇനി മീരയെന്ന് അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.

മീരയുടെ പാക് വംശജനായ കാമുകന്റെ പേര് റിസ്വാന്‍ എന്നാണ്. ഒരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പി.എച്ച്.ഡി പഠനവുമായി ബന്ധപ്പെട്ട് ആരംഭിച്ച പരിചയം പ്രണയത്തില്‍ അവസാനിക്കുകയായിരുന്നു.

റിസ്വാന്റെ മാതാവ് മകനുവേണ്ടി ഒരു പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെയാണ് മീരയുമായുള്ള പ്രണയവും മൊട്ടിട്ടത്. ഇതോടെ റിസ്വാന്റെ മീരയാകാന്‍ താന്‍ തയ്‌യാറാണെന്ന് യുവാവ് വ്യക്തമാക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് റിസ്വാന്‍ സമ്മതം മൂളിയതോടെ തീരുമാനങ്ങള്‍ പെട്ടെന്നായിരുന്നു.

പെണ്ണാകാനുള്ള ആഗ്രഹം കുടുംബം ശക്തമായി എതിര്‍ത്തെങ്കിലും പിന്നോട്ടുപോകാന്‍ മീര തയ്‌യാറായിരുന്നില്ല. അങ്ങനെ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ശസ്ത്രക്രീയകള്‍ക്ക് മീര വിധേയയായി. എന്നാല്‍ മീര, റിസ്വാനെ ഇതുവരെ നേരില്‍കണ്ടിട്ടില്ല. മാര്‍ച്ചില്‍ തന്നെ കാണാന്‍ ഇന്ത്യയിലെത്തുന്ന റിസ്വാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് മീരയിപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.