1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2019

സ്വന്തം ലേഖകന്‍: കാത്തിരുന്ന ഗാനമെത്തി; മധുരരാജയില്‍ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിക്കുന്ന ഗാനത്തെ വരവേറ്റ് ആരാധകര്‍. സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ എത്തിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സ് നമ്പറിലാണ് സണ്ണിയെത്തിയത്. മോഹമുന്തിരി എന്നു തുടങ്ങുന്ന ആ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സണ്ണി ലിയോണ്‍ മധുരാജയിലെ ഒരു ഡാന്‍സ് നമ്പറിനായെത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് വരവേറ്റത്. സിനിമ കണ്ടിറങ്ങിയ പലരും ഈ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടിയും ജയ്‌യും ഐറ്റം ഡാന്‍സ് രംഗത്ത് എത്തുന്നുണ്ട്. കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി ലിയോണ്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയും സണ്ണിയുമൊത്തുള്ള ഗാനരംഗത്തിലെ ചിത്രങ്ങളും വൈറലായിരുന്നു.

സിത്താര കൃഷ്ണകുമാറാണ് ആലാപനം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. സണ്ണി ലിയോണിന്റെ സൗന്ദര്യത്തെയും സിത്താരയുടെ വേറിട്ട ആലാപനത്തെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.