1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2015

സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മര്‍ദ്ദനം, നഗ്‌നയാക്കി നടത്തിച്ച് അഴുക്കു വെള്ളം കുടിപ്പിച്ചു. മധ്യപ്രദേശിലെ ബഖാര്‍ ഗ്രാമത്തില്‍ കോരുക് ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെയാണ് നഗ്‌നയാക്കി നടത്തിക്കുകയും അഴുക്കു ചാലിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തത്.

നാട്ടുകാര്‍ സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. മലിന ജലം സ്ത്രീയെ കുടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓവു ചാലിലെ വെള്ളമാണ് സ്ത്രീയെ കൊണ്ട് കുടിപ്പിച്ചത്. സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. ക്രൂരത തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തല്ലിയോടിക്കുകയാണ് ചെയ്തത്.

യുവതിയുടെ ഭര്‍ത്താവ് സംഭവം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ച പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.