1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2016

സ്വന്തം ലേഖകന്‍: ക്യാപ്റ്റന്‍ ധോണിക്കു പുറകെ മഹാവിഷ്ണുവായി അവതരിച്ച ആമസോണ്‍ മേധാവിയും പുലിവാലു പിടിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവറായി പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു.

ഫോര്‍ച്യൂണ്‍ മാഗസിന്റെ കവറിലാണ് ആമസോണ്‍ സി ഇ ഒ ജെഫ് ബെസോഡിനെ വിഷ്ണുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണിന്റെ ഇന്ത്യയിലെ വളര്‍ച്ചയെക്കുറിച്ച് ആമസോണ്‍ ഇന്ത്യകീഴടക്കുന്നു എന്ന തലക്കെട്ടോടെയുള്ള അഭിമുഖവും മാഗസിനില്‍ ഉണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആസ്‌ട്രേലിയക്കാരാനായ പ്രമുഖ പേജ് ഡിസൈനര്‍ നൈജല്‍ ബക്‌നാനാണ് പേജ് ഡിസൈന്‍ ചെയ്തത്. ബിസിനസ് ടുഡേ മാഗസിനില്‍ വിഷ്ണുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ധോണിക്ക് അനന്ത്പൂര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.