1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

സിറോ മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത് യുകെ കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. മാഞ്ചസ്റ്റര്‍ ലോങ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ മലങ്കര കത്തോലിക്കാ സഭയുടെ തലവനും ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ് മോറാന്‍ മോര്‍ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സുവിശേഷം ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യമാണെന്നും നമ്മുടെ ജീവിതത്തിലൂടെ ഇത് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

തുടര്‍ന്ന് നാഷനല്‍ ബൈബിള്‍ ക്വിസും പ്രാര്‍ഥനകളും വിവിധ കലാപരിപാടികളും അരങ്ങേറി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷനാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.

മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ളെയിനും കോ – ഓര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര, യുകെ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേല്‍, കണ്‍വന്‍ഷന്‍ ജോയിന്റ് കണ്‍വീനര്‍ ജോബി വര്‍ഗീസ്, ലീഗല്‍ അഡ്വൈസര്‍ നൈനാന്‍ സാമുവല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

വിലാസം:

Mar Gregorious Nagar
St. Joseph RC Church
Longsight
Manchester
M13 0BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.