1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിന്റെ മൂന്നാമത് കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ആഗസ്ത് 24 മതല്‍ 26 വരെ സ്റ്റഫോര്‍ഡ്‌ഷെയറിലെ വൈറ്റ് മൂര്‍ലേക്കില്‍ നടക്കുന്ന കുടുംസംഗമത്തിന് ഭദ്രാസന മെത്രാപൊലീത്ത ഡോ. മാത്യുസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും.

സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മതരംഗത്ത് ലോകം ഇന്നെത്തി നില്‍ക്കുന്ന വഴഇത്തിരിവുകളുടെ പുതിയ ദശാസന്ധിയോട് സഭയുടെ പ്രതികരണം എന്ന മുഖ്യചിന്താ വിഷയത്തെ അടിസ്ഥാനമാക്കി ഫാ.എംകെ കുര്യാക്കോസ്(വികാരി, ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ) മുഖ്യ പ്രഭാഷണം നടത്തും.

എം.എസ്.സ്‌കറിയ റസാന്‍(സെക്രട്ടറി ഓര്‍ത്തഡോക്‌സ് സഭ, ഡല്‍ഹി ഭദ്രാസനം), ഡബ്ലി യുസിസി അംഗം ഡോ. മനോജ് കുര്യന്‍(മലേഷ്യ), ഫാ. മാറ്റ് അലക്‌സാണ്ടര്‍(ഡാലസ്), മറിയം സീന വര്‍ഗീസ്(ന്യൂയോര്‍ക്ക്), ഫാ. വിജയ് അബ്രഹാം(ന്യൂജഴ്‌സ്), എലിസബത്ത് ജോയി(ലണ്ടന്‍), ഫാ. എബ്രഹാം തോമസ്(ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി, കോട്ടയം) എന്നിവര്‍ പ്രാസംഗികരായെത്തും.

ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ 350ല്‍പരം ആളുകള്‍ പങ്കെടുക്കുമെന്‌ന് സംഘാടകരായ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ്ജ് ജോയി, കണ്‍വീനര്‍ ഡോ. തോമസ് ജേക്കബ്(റെമ്മി), ഡോ. അജയ് മാത്യൂസ്, ബൈജു കുര്യാക്കോസ്, ഡോ. സന്ദീപ് മാത്യൂസ് എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

www.orthodoxfamilyconference.co.uk സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.