1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012


നമ്മുടെ ഹൃദയത്തിലും മറ്റുള്ളവര്‍ക്ക് സ്ഥാനം കൊടുക്കുവാനായി ശ്രമിക്കണമെന്നും പരസ്പരം സ്നേഹത്തിലൂടെ ക്രിസ്തുവിന്റെ പാതപിന്‍തുടരുവാന്‍ കഴിയണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് പറഞ്ഞു.

ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സുവിശേഷം ലോകം എങ്ങുംപോയി പ്രസംഗിക്കുവാന്‍ ശിഷ്യന്‍മാരായ വിശുദ്ധ പത്രോസിനും പൌലോസിനും കഴിഞ്ഞു. ക്രിസ്തു ശിഷ്യന്‍മാരെ കണ്ടെത്തിയത് ശ്രേഷ്ഠഗണത്തില്‍ നിന്നല്ല മറിച്ച് ഏറ്റവും താഴേയ്ക്കിടയില്‍ നിന്നാണ്, എന്നാല്‍ ഇവര്‍ ക്രിസ്തുവിലൂടെ ലോകത്തിനു മുന്‍പില്‍ ശ്രേഷ്ഠരായി മാറിയെന്നും മാര്‍ തിമോത്തിയോസ് പറഞ്ഞു.

വിവാഹജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന രാജു ഐസക്- സൂസമ്മ രാജു ദമ്പതികള്‍ക്ക് ഇടവകയുടെ ഉപഹാരം മെത്രാപ്പൊലീത്ത സമ്മാനിച്ചു.

ബെല്‍ഫാസ്റ്റില്‍ എത്തിയ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസിനെ വികാരി ഫാ വര്‍ഗീസ് ജോണ്‍, ട്രസ്റ്റി ജോര്‍ജ് തോമസ്, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.