1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിന്റെ മൂന്നാമത് കുടുംബസംഗമം സ്റ്റാഫോഡ്ഷെയറിലെ വൈറ്റ് മൂര്‍ ലേക്കില്‍ ആരംഭിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കുടുംബസംഗമത്തില്‍ 350 ലേറെ ആളുകള്‍ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ ഫാ. എം. കെ. കുര്യാക്കോസ് (ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി) മുഖ്യ പ്രഭാഷണം നടത്തും. ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ക്കും ക്ളാസുകള്‍ക്കും ഫാ. മാറ്റ് അലക്സാണ്ടര്‍, ഡോ. മനോജ് കുര്യന്‍, മറിയം സീന വര്‍ഗീസ്, ഫാ. വിജയ് ഏബ്രഹാം, എലിസബത്ത് ജോയി, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.