1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2017

സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി 23 പേര്‍ കൂട്ടബലാത്സംഗം ചെയ്തത് മലയാളി യുവതിയെ, സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. ദില്ലി സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായതെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് 28 വയസുകാരിയായ യുവതിയെന്ന് ബികാനീര്‍ പൊലീസ് മേധാവി അറിയിച്ചു. വര്‍ഷങ്ങളായി ദില്ലിയില്‍ താമസിക്കുന്നവരാണ് യുവതിയുടെ കുടുംബം.

പെണ്‍കുട്ടി ദില്ലിയിലാണ് ജനിച്ച് വളര്‍ന്നതെന്നും പൊലീസ് മേധാവി പറഞ്ഞു. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് യുവതി തിങ്കളാഴ്ച രാജസ്ഥാനിലെ ബികാനേറില്‍ എത്തിയത്. ഇവിടെനിന്ന് ജയ്പുരിലേക്ക് പോകാനായി റോഡില്‍ വാഹനം കാത്തുനില്‍ക്കവെയാണ് യുവതിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര്‍ ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയത്.

ഖനികളുള്ള ഏതോ പ്രദേശത്തേക്കാണ് തന്നെ കൊണ്ടുപോയതെന്നും വാഹനത്തില്‍വെച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനുശേഷം അക്രമികള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തി. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അവരും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അടുത്ത ദിവസം ഇവര്‍ യുവതിയെ ബികാനേറിലെ ബസ് സ്റ്റോപ്പില്‍തന്നെ ഇറക്കിവിട്ടുവെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആറു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.