1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

റോണി ജേക്കബ്‌

പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും ദൈവദാസനായി ഉയര്ത്തപ്പെടുകയും ചെയ്ത കാലം ചെയ്ത മാര് ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ 59 ാം ശ്രാദ്ധ പെരുന്നാള് യു കെ സീറോ മലങ്കര കത്തോലിക്കാ സഭ മാഞ്ചെസ്റര് സെന്റ മേരീസ് മലങ്കര കാത്തലിക് മിഷനില് ജൂലൈ 15 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 ന് ആഘോഷിക്കുന്നു.

നോര്ത്തഡൈന് സെന്റ് ഹില്ഡാസ് കത്തോലിക്ക പള്ളിയില് 2 മണിക്ക് നടത്തുന്ന ശ്രാദ്ധ പെരുന്നാള് കുര്ബാന മലങ്കര കത്തോലിക്ക സഭയുടെ ചാപ്ളെയിനും കോര്ഡിനേറ്ററുമായ ഫാ. ഡാനിയേല് കുളങ്ങര, മലങ്കര കത്തോലിക്ക സഭ ചാപ്ളെയിന് ഫാ. തോമസ് മടക്കുമൂട്ടില് എന്നിവരുടെ കാര്മികത്വത്തില് നടത്തും. വിശുദ്ധബലിയുടെ അവസാനം ധൂപ പ്രാര്ത്ഥനയും നേര്ച്ച വിളമ്പും നടത്തപ്പെടും.തിരുന്നാളിലേക്ക് എല്ലാ വിശ്വസികളേയു സ്വാഗതം ചെയ്യുന്നു

കൂടുതല് വിവരങ്ങള്ക്ക് ജോബി (07825871317) നൈനാന് (07951873366),

Venue: St Hildas R C Church 66 Kenworthy Lane, Northenden, Manchester, M22 4ER (Near Tesco) website: www.malankaracatholicchurchuk.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.