1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2012

ലണ്ടനിലെ ദുക്രാന തിരുന്നാല്‍ ആഘോഷങ്ങള്‍ക്കായി ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭദ്രാവതി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിനെ യു കെ യിലെ സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കായി കോര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ പൂച്ചെണ്ടു നല്‍കിന സ്വീകരിച്ചു.

ജൂലൈ മൂന്നിന് എഡ്മണ്ടനിലുള്ള ദ പ്രഷ്യസ് ബ്ലഡ് ആന്റ് സെന്റ് എഡ്മണ്ട്‌സ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാനയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കും.

തിരുന്നാളിനോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.