1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡായ മാള്‍ബറോ ഇനിയില്ല! ലക്ഷ്യം പുകയില രഹിത ഭാവിയെന്ന് കമ്പനി. പുതുവര്‍ഷ തീരുമാനമായാണ് ഫിലിപ് മോറിസ് കമ്പനി ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ മാത്രമായി ഏകദേശം 75 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ബറോ സിഗരറ്റിനുള്ളത്.

സിഗരറ്റ് വില്‍പന നിര്‍ത്താനുള്ള തീരുമാനം അത്ര എളുപ്പമല്ലെന്നും തങ്ങളുടെ കമ്പനിയുടെ വീക്ഷണം യാഥാര്‍ഥ്യത്തില്‍ കൊണ്ടുവരാനുള്ള ചുവടുവെപ്പാണെന്നും കമ്പനിതന്നെ പറയുന്നു. പുകയിലരഹിത ഭാവിനിര്‍മാണം എന്ന പേരില്‍ ഫിലിപ് മോറിസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാനിഫെസ്‌റ്റോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

പുതിയ ഇസിഗരറ്റുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. 37 ലക്ഷം ഉപഭോക്താക്കള്‍ ഇസിഗരറ്റിന്റെ ഉപയോഗത്തിലേക്ക് ചുവടു മാറുമെന്നാണ് കമ്പനി കരുതുന്നത്. ഇസിഗരറ്റിന്റെ ഉപയോഗം പൊതുവെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കുമെന്നാണ് കമ്പനിയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.