1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2016

സ്വന്തം ലേഖകന്‍: ക്രിക്കറ്റ് മത്സരത്തിനിടെ സ്‌കോര്‍ ബോര്‍ഡില്‍ ദാ കിടക്കുന്ന ഒരു വിവാഹ അഭ്യര്‍ഥന, അന്തംവിട്ട് കാണികളും കളിക്കാരും. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിലാണ് കാമുകന്‍ തന്റെ കാമുകിയോട് ഇതുവരെ കാണാത്ത രീതിയില്‍ വിവാഹഭ്യര്‍ഥന നടത്തിയത്.

മത്സരം മുറുകി നില്‍ക്കുന്ന സമയത്ത് ‘ഷെയ്‌സ്ത കെര്‍ബെല്‍ക്കര്‍, എന്നെ വിവാഹം കഴിക്കാമോ?’ എന്ന വരികള്‍ ഇലക്ട്രോണിക് സ്‌കോര്‍ ബോര്‍ഡില്‍ തെളിയുകയായിരുന്നു. കാണികള്‍ ആദ്യം കരുതിയത് ഇതേതോ കമ്പനിയുടെ പരസ്യമാണെന്നാണ്. എന്നാല്‍ പിന്നീടാണ് സംഭവം കടുത്ത ക്രിക്കറ്റ് ഭ്രാന്തിയായ കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്താന്‍ കാമുകന്‍ തെരഞ്ഞെടുത്ത വളഞ്ഞ വഴിയാണ് ഇതെന്ന് മനസിലായത്.

കാമുകി യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് ട്വിറ്ററില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.