1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2018

സ്വന്തം ലേഖകൻ: സ്ത്രീകളെ വശീകരിക്കാൻ മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം: ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാള്‍.

സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്തിയതിനാണ് 40 കാരനായ ഇയാൾ അറസ്റ്റിലായത്. ഡല്‍ഹിയിലെ സുല്‍ത്താന്‍ പുരിയിലായിരുന്നു സംഭവം. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാള്‍ മൂങ്ങയെ കൊലപ്പെടുത്തി ദുര്‍മന്ത്രവാദം നടത്തിയത്.

കനയ്യക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്നും അവളെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കനയ്യ മന്ത്രവാദക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കനയ്യയുടെ വീട്ടിലെ ഫ്രീസറില്‍ നിന്ന് മൂങ്ങയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂങ്ങയുടെ നഖവും ആന്തരികാവയവങ്ങളും ഇയാള്‍ വേര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.