1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ഭദ്രാസന സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ – യൂറോപ് – ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത 24ന് (ഞായര്‍) ലണ്ടനില്‍ ബ്ളാക്ക് ഫെയേഴ്സ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഇന്ന് രാവിലെ 9.15ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.

ജൂണ്‍ രണ്ടാം വാരം ലണ്ടനില്‍ എത്തിയ മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനത്തിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനോടൊപ്പം ഓഗസ്റ്റില്‍ സ്റ്റാഫോര്‍ഡ് ഷെയറില്‍ നടക്കുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലും പങ്കെടുക്കും. സെപ്റ്റംബര്‍ ആദ്യവാരം ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കേരളത്തിലേക്ക് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.