സ്വന്തം ലേഖകന്‍: കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ തന്നെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിനെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി പെണ്‍കുട്ടി; വീഡിയോ വൈറല്‍. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുന്ന ബസ്സില്‍ അജ്ഞാതന്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് കാണിച്ചതായി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയായിരുന്നു.
ഒപ്പം യുവാവ് യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്നും ഇവര്‍ കുറിച്ചു. കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിക്കവെ ആലപ്പുഴക്കാരിയായ യുവതിയ്ക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.
യുവതി ഇയാളെ പിടികൂടാന്‍ തുടങ്ങും മുമ്പ് യുവാവ് കടന്നുകളയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പരമാവധി പങ്കുവയ്ക്കണമെന്നും യുവാവിനെ പിടികൂടാന്‍ സഹായിക്കണമെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. പോസ്റ്റിന്റെ പൂര്‍ണരൂപം,
ഹെല്‍പ്പ് മീ പ്ലീസ്,
ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു. മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ. ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി. ഉണ്ട് സഹായിക്കുമല്ലോ, സുഹൃത്തുക്കളെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല