1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: മക്‌ഡൊണാള്‍ഡില്‍ ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ഓഫറുമായി എത്തുകയാണ് കമ്പനി. മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്‌ലോറിഡ, ടമ്പ മേഖലയിലെ ഔട്ട്‌ലെറ്റുകളില്‍ ജോലിയ്ക്ക് അപേക്ഷിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 ഡോളര്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയിച്ചാലും തോറ്റാലും ഈ പണം നല്‍കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്.

പ്രഗത്ഭരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങള്‍ പലവിധ തന്ത്രങ്ങളാണ് സ്വീകരിയ്ക്കുന്നത്. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും പണം നല്‍കുന്നത് പുതിയ രീതിയാണ്. ഈ ഔട്ട്‌ലെറ്റുകളുടെ ഫോട്ടോ ഡാന്‍ നൂണ്‍ എന്ന വ്യക്തി ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്ന ഓരോ വ്യക്തിക്കും 50 ഡോളര്‍ വീതം ലഭിക്കുമെന്നാണ് ഹോര്‍ഡിംഗില്‍ കുറിച്ചിരിക്കുന്നത്.

സൗജന്യ പണം വാഗ്ദാനം ചെയ്യുന്നതിനുള്ള പദ്ധതി ആദ്യം പ്രയോജനപ്പെടുത്തിയത് മറ്റൊരു മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്രാഞ്ചൈസി ഉടമയായ ബ്ലെയ്ക്ക് കാസ്പറാണ്. യുഎസിലെ സംസ്ഥാനഫെഡറല്‍ ഗവണ്‍മെന്റ് തൊഴിലില്ലായ്മ വേതനവും മറ്റും നല്‍കുന്നത് തുടരുന്നതിനാല്‍ ജോലി ചെയ്യാതെ വീട്ടിലിരിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതായി കാസ്പര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് മക്‌ഡൊണാള്‍ഡ്‌സ്. നൂറിലധികം രാജ്യങ്ങളിലായി മൊത്തം 37,855 ഔട്ട്‌ലെറ്റുകള്‍ മക്‌ഡൊണാള്‍ഡ്‌സിനുണ്ട്. 80 വര്‍ഷം മുമ്പ് 1940 ല്‍ സ്ഥാപിതമായ ഈ ശൃംഖല പ്രതിദിനം 69 മില്യണ്‍ ആഗോള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.