1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012


ഭാരത അപ്പസ്തോലന് മാര് തോമാശ്ളീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാള് നോര്ത്ത് ഈസ്റ് ഇംഗ്ളണ്ടിലെ മിഡില്സ്ബ്രോയില് ഭക്ത്യാദരപൂര്വ്വം കൊണ്ടാടി . സെന്റ് ജോസഫ്സ് ദേവാലയത്തില് ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലുമണിക്കാരംഭിച്ച ആഘോഷപൂര്വ്വമായ തിരുന്നാള് കുര്ബാനയില് സീറോമലബാര് ചാപ്ളെയിന് ഫാ: സജി തോട്ടത്തില്, ഫാ: സോണി കാരുവേലില്, ഫാ: ജോര്ജ് തരണി, വികാരി ഫാ: പാട്രിക് കിയോഗ് എന്നിവര് കാര്മികത്വം വഹിച്ചു.

മഴദൈവങ്ങള് മാറിനിന്ന സായാഹ്നത്തില് നോര്ത്ത് ഈസ്റ് ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളില് നിന്നായി ഇരുനൂറിലേറെ വിശ്വാസികള് തിരുക്കര്മ്മങ്ങളില് പങ്കെടുത്തു. തിരുന്നാള് കുര്ബാനയെ തുടര്ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള് വഹിച്ച്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന തിരുന്നാള് പ്രദക്ഷിണം വിശ്വസികള്ക്കും തദ്ദേശീയരായ ഇംഗ്ളീഷുകാര്ക്കും നവ്യാനുഭവം പകര്ന്നു.

തിരക്കേറിയ റോഡിനിരുവശത്തും കാത്തുനിന്നവരും, വാഹനങ്ങളില് യാത്രചെയ്തിരുന്നവരും, അത്ഭുതാദരങ്ങളോടെ പ്രദിക്ഷണത്തിന്റെ വര്ണശോഭ വീക്ഷിക്കുന്നുണ്ടായിരുന്നു.
പ്രദക്ഷിണം തിരികെ പള്ളിയില് പ്രവേശിച്ച ശേഷം ലദീഞ്ഞും,വിശുദ്ധ കുര്ബാനയുടെ ആശിര്വാദവും നടന്നു.

തുടര്ന്ന് വിഭവസമൃദ്ധമായ സദ്യയോടെ തിരുനാളിനു സമാപനമായി. പള്ളി കമ്മറ്റി അംഗങ്ങളായ ബിനോയ് ലൂക്കാ, മഞ്ജു ആന്റണി എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.