1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2018

സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ തലസ്ഥാനത്ത്. അടുത്തമാസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് പോംപിയോയുടെ പ്യോംഗ്യാംഗ് സന്ദര്‍ശനം.

കൊറിയന്‍ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള അന്തിമമാണ് ലക്ഷ്യമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. അന്ന് കിം ജോംഗ് ഉന്നുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ആറാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പോംപി ഉത്തരകൊറിയയിലേക്കു പോകുന്നത്. ട്രംപുമായുള്ള ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയുടെ സ്ഥലും സമയവും ഉള്‍പ്പെടെ തീരുമാനിക്കാനാണു യാത്ര. ഉത്തര കൊറിയയുടെ തടങ്കലിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനവും ഈ സന്ദര്‍ശനത്തിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.