1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2019

സ്വന്തം ലേഖകന്‍: ഇതാണ് വികൃതി! ഗര്‍ഭപാത്രത്തിലിരുന്ന് ഗുസ്തി പിടിക്കുന്ന മോ മോ ട്വിന്‍സ്. ജനിക്കുന്നതിനും മുന്‍പേ വൈറലായ ചൈനീസ് ഇരട്ടകുട്ടികളുടെ പേരാണ് ചെറിയും സ്‌ട്രോബറിയും. സ്‌കാനിങ്ങിനിടെ അമ്മയുടെ വയറ്റിലിരുന്നും ‘അടികൂടുന്ന’ ഇരുവരുടേയും വീഡിയോ പുറത്തുവന്നതോടെയാണ് ജനിക്കും മുന്‍പേ ചെറിയും സ്‌ട്രോബറിയും ഇന്റര്‍നെറ്റ് കീഴടക്കിയത്.

ചൈനയിലെ ഷുവാനില്‍ നിന്നുള്ള ദമ്പതികളുടെ ഇരട്ട പെണ്‍കുട്ടികളാണ് ഇവര്‍. ഗര്‍ഭിണിയായിരിക്കെ ഡിസംബറില്‍ നടത്തിയ സ്‌കാനിങിനിടെയാണ് അമ്മയുടെ വയറ്റിലിരുന്നും ഇരുവരും പരസ്പരം ചവിട്ടുകയും കുത്തുകയും ചെയ്യുന്നതിന് സമാനമായ കാഴ്ച ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് കൗതുകകരമായതിനാല്‍ കുട്ടികളുടെ പിതാവായ ടോ ആണ് വീഡിയോ പകര്‍ത്തി വീഡിയോ ആപ്ലിക്കേഷനായ ഡോയിനില്‍ അപ്ലോഡ് ചെയ്തത്. കുട്ടികള്‍ ജനിച്ചതിനു ശേഷമായിരുന്നു വീഡിയോ പുറത്തുവിട്ടത്.

‘വയറ്റിലിരുന്നും അടി കൂടുന്ന കുഞ്ഞുങ്ങള്‍’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ യുട്യൂബിലെത്തുകയും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി വൈറലാവുകയും ചെയ്തു. ആദ്യ സ്‌കാനിങില്‍ ഇരുവരും അടികൂടുകയാണെങ്കിലും പിന്നീടുള്ള സ്‌കാനിങില്‍ ഇരുവരും കെട്ടിപ്പിടിച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്, കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് അല്‍പം ആശങ്കകളുണ്ടായിരുന്നുവെങ്കിലും നാല് മാസത്തിനു ശേഷം ഇരുവരേയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടോ പറഞ്ഞു.

മോമോ ട്വിന്‍സ് എന്നറിയപ്പെടുന്ന ഇരട്ടകളാണ് ചെറിയും സ്‌ട്രോബറിയും. സാധാരണയായി ഇരട്ടക്കുട്ടികള്‍ ഗര്‍ഭപാത്രത്തിലെ രണ്ട് അറകളിലായാണ് വളരുന്നത്. എന്നാല്‍ ഇവര്‍ ഒരേ അറകളിലാണ് ഉണ്ടായിരുന്നത്. പ്രസവത്തില്‍ ഏറെ സങ്കീര്‍ണതകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവരാണ് ഇത്തരത്തിലുള്ള ഇരട്ടകള്‍. ട്വിന്‍സ് യുകെയുടെ റിപ്പോര്‍ട്ട് പ്രകാരം 60,000ല്‍ 1 എന്ന നിലയിലാണ് ഇത്തരം കേസുകള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.