1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2018

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും. ടൈം മാഗസിന്‍ അടുത്ത മാസം പട്ടിക പുറത്തുവിടും. ഇന്റര്‍നെറ്റിലൂടെയുള്ള വായനക്കാരുടെ വോട്ടെടുപ്പിനുശേഷമാണു വാര്‍ഷിക പട്ടിക പ്രസിദ്ധീകരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാ!ഡിമിര്‍ പുടിന്‍ എന്നിവര്‍ പതിവുപോലെ മുന്‍നിരയിലുണ്ട്. 2016 മുതല്‍ മോദി ടൈം പട്ടികയിലുണ്ട്. ഫ്‌ലോറിഡ സ്‌കൂള്‍ വെടിവയ്പിനെ തുടര്‍ന്നു തോക്കു നിയന്ത്രണ നിയമത്തിനായി പോരാടുന്ന സ്‌കൂള്‍ വിദ്യാര്‍ഥിക്കൂട്ടായ്മയും ടൈം പട്ടികയില്‍ ഇടംപിടിക്കാ!ന്‍ സാധ്യതയുണ്ട്.

പ്രമുഖ ലോകനേതാക്കളെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവരും രംഗത്തുണ്ട്. വില്യം, ഹാരി രാജകുമാരന്മാരുള്‍പ്പെടെ ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളും ഹാരിയുടെ പ്രതിശ്രുത വധു മേഗന്‍ മാര്‍ക്കിളും ഒപ്പമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.