1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രസ്റ്റണ്‍: നോര്‍ത്ത് വെസ്റ്റിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ലേഡി വെല്ലില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലങ്കാസ്റ്റര്‍ രൂപതയിലെ സിറോ മലബാര്‍ ചാപ്ളിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.ഇന്ത്യയുടെ സ്വാതന്ത്യ്ര വാര്‍ഷികത്തോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും.

ഓഗസ്റ്റ് 15 ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മാതാവിന്റെ നൊവേനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, അനുക്രമ ശുശ്രൂഷകള്‍ നടക്കും. വൈകുന്നേരം എഴോടെ തിരുനാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

എല്ലാ വിശ്വാസികളെയും മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളിലേയ്ക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഡയറക്ടര്‍ ഫാ. തോമസ് ഹൂള്‍, ഫാ. മാത്യു ചൂരപൊയ്കയില്‍ എന്നിവര്‍ അറിയിച്ചു.

പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോഹണ തിരുനാള്‍ മരിയ ഭക്തര്‍ക്ക് കൃപയുടെ വര്‍ഷമായിരിക്കും എന്ന് തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് ഹൂള്‍ പറഞ്ഞു. സിറോ മലബാര്‍ സഭാ വിശ്വാസി സമൂഹം ഇതര സമൂഹങ്ങളോടൊപ്പം മാതൃശക്തി കേന്ദ്രമായി ലേഡി വെല്ലിനെ മനസിലാക്കുകയും ഇവിടെ അഭയം പ്രാപിക്കുന്നതിലും തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ തോമസ് ഹൂള്‍ പ്രത്യേകം നന്ദി പറഞ്ഞു.

കൂടുതല്‍ വിരങ്ങള്‍ക്ക്:

ഫാ മാത്യു ചൂരപൊയ്കയില്‍ – 0777202635

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.