1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2015

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മെയ് പത്തിന് രാവിലെ പത്ത് മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ തോമസ് മുളവനാല്‍ അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറേക്കര എന്നിവര്‍ എല്ലാ അമ്മമാരെയും അനുമോദിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹിക്കുകയും റോസാപ്പുക്കര്‍ നല്‍കി ആദരിക്കുകയും ചെയ്തു. അമ്മമാര്‍ കുടുംബങ്ങളുടെ വിളക്കാണെന്നും അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണ് കുടുംബ ഭദ്രതയുടെ അടിസ്ഥാനമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ മുളവന്നാലച്ഛന്‍ പറഞ്ഞു.

ഇടവകയിലെ മെന്‍ മിനിസ്റ്ററി, പാരിഷ് എക്‌സിക്കട്ടീവ് അംഗങ്ങള്‍ അള്‍ത്താര ശുശ്രൂഷകര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.