1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2018

സ്വന്തം ലേഖകന്‍: മധ്യപ്രദേശിലും മിസോറാമിലും കലാശക്കൊട്ട്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും. മറ്റന്നാളാണ് ഇരു സംസ്ഥാനങ്ങളിലേയും നിയമസഭ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്.

അവസാന ഒരാഴ്ചയാണ് മധ്യപ്രദേശില്‍ പ്രചരണം ചൂടുപിടിച്ചത്. തുടക്കത്തിലെ സര്‍വ്വെകളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ തര്‍ക്കവും ബിജെപിയെ പ്രചരണത്തില്‍ മുന്നില്‍ എത്തിച്ചു. എന്നാല്‍ പിന്നീട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കുകയായിരുന്നു. വിമതശല്യവും ബിജെപിക്ക്. തിരിച്ചടിയായി. മത്സരം കടുക്കുന്നു എന്ന മുന്നറിയിപ്പ് ആര്‍എസ്എസും ബിജെപിക്ക് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞെങ്കില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പായിരുന്നു എന്ന് നിരീക്ഷകര്‍ പറയുന്നു. ഗുജറാത്തിലേത് പോലെ കോണ്‍ഗ്രസ് നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ ആയുധമാക്കിയാണ് നരേന്ദ്ര മോദി ഭരണവിരുദ്ധ വികാരം നേരിടാന്‍ ശ്രമിച്ചത്. അയോധ്യാ വിഷയം ഉയരുന്നതും ധ്രുവീകരണത്തിനു സഹായിക്കുമെന്ന് ബിജെപി കരുതുന്നു. മിസോറാമില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റാന്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തോടെയാണ് പ്രചരണം തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.