1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2018

സ്വന്തം ലേഖകന്‍: ‘ആക്രമിക്കാന്‍ വരുന്നവരെ കൊന്നിട്ട് വരൂ,’ വിദ്യാര്‍ഥികളോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദമാകുന്നു. ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവനയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിദ്യാര്‍ഥികളോട് കൊലപാതകം നടത്താന്‍ മടിച്ച് നില്‍ക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്യുന്നതാണ് വിസി രാജാ റാം യാദവിന്റെ പ്രസ്താവന. ‘നിങ്ങള്‍ പുര്‍വാഞ്ചല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലും നിങ്ങള്‍ക്ക് ഒരു മല്‍പിടിത്തം വേണ്ടി വരികയാണെങ്കില്‍ അവരെ നിങ്ങള്‍ അടിക്കുക. ഇനി അവര്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇങ്ങോട്ടേക്ക് പോരൂ. ഞങ്ങളത് കൈകാര്യം ചെയ്‌തോളാം,’ വീഡിയോയില്‍ രാജാ റാം യാദവ് പറയുന്നു.

ഗാസിപുരിലെ ഗാന്ധിപുരം സത്യദേവ് കോളേജില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു വിവാദ പ്രസംഗം. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന രാജാ റാം യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പുര്‍വഞ്ചാലില്‍ വൈസ് ചാന്‍സലറായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിന് തൊട്ടുമുമ്പ് ഗാസിപുരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.