1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2015


യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി നരേന്ദ്രമോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റ് പുറത്തിറക്കി. നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള റെജിസ്‌ട്രേഷന്‍ നടത്തുന്നത് ഈ വെബ്‌സൈറ്റിലൂടെയാണ്.

മോഡിയെ സന്ദര്‍ശിക്കാനുള്ള ആളുകളുടെ തിരക്ക് വര്‍ദ്ധിച്ച ഒരു സാഹചര്യത്തില്‍ വെബ്‌സൈറ്റിന്റെ സെര്‍വര്‍ തകരാറിലാകുകയും വെബ്‌സൈറ്റ് ലഭിക്കാതെ വരികയും ചെയ്തിരുന്നു. ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള റെജിസ്്‌ട്രേഷനാണ് ഈ വെബ്‌സൈറ്റിലൂടെ നടക്കുന്നത്.

അബുദാബിയുടെ ക്രൗണ്‍ പ്രിന്‍സും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മോഡി യുഎഇയില്‍ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.