1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവര്‍ക്കൊപ്പം ഗൂഗിള്‍ എക്‌സിക്യൂട്ടീവും. ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

ഡാനിനൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല, ഡാനിന് മാത്രമാണ് അപകടം സംഭവിച്ചത്. ഡാനിനൊപ്പമുണ്ടായിരുന്നവരെ അവരവരുടെ സ്വദേശത്ത് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ഗൂഗിള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗൂഗിള്‍ അഡ്വഞ്ചര്‍ എന്നറിയപ്പെട്ടിരുന്ന ഫ്രഡിന്‍ബര്‍ഗ് ഗൂഗിള്‍ എക്‌സിലെ പ്രൈവസി വിഭാഗം തലവനായിരുന്നു. ജാഗ്ഡ് ഗ്‌ളോബ് എന്ന എവറസ്റ്റ് സാഹസിക സംഘത്തോടൊപ്പമാണ് ഫ്രിന്‍ബര്‍ഗും കൂട്ടുകാരും സഞ്ചരിച്ചിരുന്നത്.

18000 അടി മുകളിലുള്ള ബെസ് ക്യാമ്പില്‍ തങ്ങവെയാണ് ഹിമപാതമുണ്ടായത്. 18 പര്‍വ്വതാരോഹകര്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.