1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2015


കിറ്റ്കാറ്റിന്റെ ഫോര്‍ ഫിംഗര്‍ ഷെയ്പ്പ് ട്രേഡ്മാര്‍ക്ക് ചെയ്യാനുള്ള നെസ്‌ലേയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. യൂറോപ്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഇതിന് സാധ്യമല്ലാത്തതാണ് കിറ്റ്കാറ്റിന്റെ ഷെയ്പ്പ് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പാടില്ലെന്ന നെസ്‌ലേയുടെ വാദത്തിന് സ്വീകാര്യത ലഭിക്കാതിരുന്നത്. ഇക്കാര്യം തന്നെയാണ് അഡ്വക്കേറ്റ് ജനറല്‍ തന്റെ നിയമോപദേശത്തില്‍ നെസ്‌ലെയെ അറിയിച്ചിരിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള ചോക്ലേറ്റ് യുദ്ധത്തില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വഴിത്തിരിവാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.

നെസ്‌ലേയും കാഡ്ബറിയും തമ്മില്‍ ചോക്ലേറ്റിന്റെ ഷെയ്പ്പ്, കവര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. 2013ല്‍ തന്നെ നെസ്‌ലേയുടെ ട്രേഡ്മാര്‍ക്ക് ഹര്‍ജി ഹൈക്കോടതി തള്ളിയതുമാണ്.

നെസ്‌ലേയുടെ ആവശ്യത്തിന് നിയമ പിന്‍ബലം ഉണ്ടായിരുന്നെങ്കില്‍ വിപണിയില്‍ കിറ്റ്കാറ്റിന്റെ രൂപത്തിലും വലുപ്പത്തിലും മറ്റൊരു ചോക്ലേറ്റ് കമ്പനിക്കും ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കാന്‍ സാധിക്കില്ലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.