1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി. ഓക്ക്‌ലാന്റ് സിറ്റിയിലെ ആശുപത്രിയിലായിരുന്നു ന്യൂസിലാന്റ് പ്രഹാനമന്ത്രി ജസീന്ദ ആര്‍ഡന്‍ അമ്മയായത്.

പ്രധാനമന്ത്രി പ്രസവ തീയതി കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് 3.31 കിലോയുള്ള പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആറുമാസത്തെ പ്രസവാവധിയിലാണ് പ്രധാനമന്ത്രി. നിലവില്‍ ഔദ്യോഗിക ചുമതലകള്‍ ഉപപ്രധാനമന്ത്രി വിന്‍സണ്‍ പീറ്ററിനെയാണ് ഏല്‍പ്പിച്ചത്.

പ്രാദേശിക സമയം പുലര്‍ച്ചെ 4.45 നാണ് പ്രസവം നടന്നത്. അമ്മയായ വിവരം പ്രധാനമന്ത്രി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. 37 കാരിയായ ജസീന്ദയാണ് 1856ന് ശേഷം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.

1990 ല്‍ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയാണ് പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ആദ്യ വ്യക്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.