സ്വന്തം ലേഖകന്‍: യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത പരിഗണനയില്‍; നീളം 2000 കിലോമീറ്ററോളം. യു.എ.ഇ.യിലെ ഫുജൈറയില്‍നിന്ന് മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍പ്പാത നിര്‍മിക്കുന്നത് പരിഗണനയില്‍. 2000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് ലക്ഷ്യമിടുന്നത്. അബുദാബിയില്‍ നടന്ന യു.എ.ഇ ഇന്ത്യ ഉച്ചകോടിയില്‍ മസ്ദാറിലെ പ്രമുഖകണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പദ്ധതി ആലോചനാഘട്ടത്തിലാണെന്ന് …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യക്ക് അധികമായി എണ്ണ നല്‍കാമെന്ന് സൗദിയുടെ വാഗ്ദാനം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക, ഊര്‍ജ വികസന വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി സഖ്യത്തെ കുറിച്ചാണ് …
സ്വന്തം ലേഖകന്‍: വേദി പങ്കിട്ട് രാഹുല്‍ഗാന്ധിയും കെജ്രിവാളും; പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായി ഡല്‍ഹി കര്‍ഷക മാര്‍ച്ച്; ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് കര്‍ഷകര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ച മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: ‘ആദ്യം മതേതര രാജ്യമാകൂ, തീവ്രവാദം അവസാനിപ്പിക്കൂ,’ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. തീവ്രവാദത്തിനെതിരായ ശക്തമായ നടപടികളെടുക്കുകയും മതേതര രാജ്യമായി മാറാന്‍ തയ്യാറാവുകയും ചെയ്താല്‍ മാത്രമെ പാകിസ്താനുമായി ഇന്ത്യക്കു നല്ല ബന്ധം സ്ഥാപിക്കാനാകൂവെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും സമാധാനപരമായ ബന്ധമുണ്ടാക്കുന്നതിനും താത്പര്യമറിയിച്ച് …
സ്വന്തം ലേഖകന്‍: ‘എന്നെ പോലൊരു സീനിയര്‍ ആക്ടര്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ നിവിന്‍ ഈഗോ കാട്ടിയില്ല,’ മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ മെയ്ക്കിങ് വീഡിയോ കാണാം. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, മോഹന്‍ലാല്‍, നിവിന്‍ പോളി, ഗോകുലം ഗോപാലന്‍ തുടങ്ങി സിനിമയിലെ ഏറ്റവും പ്രധാന ആളുകള്‍ സിനിമയെ കുറിച്ച് ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. നിവിന്‍ പോളി പ്രതീക്ഷയുള്ളൊരു നടനാണെന്ന് …
സ്വന്തം ലേഖകന്‍: മുള്ളന്‍പന്നിയെ പിടിക്കാന്‍ അതിസാഹസികമായി ഗുഹയ്ക്കുള്ളില്‍ കയറി ശ്വാസം മുട്ടി മരിച്ചു; യുവാവിന്റെ മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട്. ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളത്തിനായി കര്‍ഷകര്‍ …
സ്വന്തം ലേഖകന്‍: യുക്രൈന്‍ പ്രശ്‌നം ചൂടുപിടിക്കുന്നു; ജി20 ഉച്ചകോടിയില്‍ പുടിനുമായുള്ള ചര്‍ച്ചയില്‍നിന്ന് ട്രംപ് പിന്മാറി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി. ക്രിമിയന്‍ തീരത്തുനിന്ന് യുക്രൈന്റെ മൂന്ന് യുദ്ധക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണിത്. കപ്പലും നാവികരും റഷ്യയില്‍നിന്നും യുക്രൈനില്‍ തിരിച്ചെത്തിയിട്ടില്ല. അതിനാല്‍ റഷ്യയുമായുള്ള ചര്‍ച്ച!യില്‍നിന്നും പിന്‍മാറുകയാണെന്ന് ട്രംപ് …
സ്വന്തം ലേഖകന്‍: സാങ്കേതിക തകരാര്‍; ജി20 ഉച്ചകോടിയ്ക്കായി പുറപ്പെട്ട ആംഗല മെര്‍ക്കലിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബുവേനോസ് ആരീസിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കൊളോംഗില്‍ നിലത്തിറക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് എ340 വിമാനം തിരിച്ചിറക്കിയത്. മെര്‍ക്കലും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബെര്‍ലിനില്‍ നിന്ന് പുറപ്പെട്ട വിമാനം നെതര്‍ലന്‍ഡ്‌സിന് മുകളിലൂടെ …
സ്വന്തം ലേഖകന്‍: കഴിഞ്ഞത് കഴിഞ്ഞു; സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ഇന്ത്യയോട് ഇമ്രാന്‍ ഖാന്‍; വലിയ സ്ഥാനത്തെത്തിയ ചെറിയ മനുഷ്യര്‍ എന്ന് പറഞ്ഞത് മോദിയെ ഉദ്ദേശിച്ചല്ലെന്നും വിശദീകരണം. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനത്തിനായി …
സ്വന്തം ലേഖകന്‍: ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോയുടെ അംഗീകാരം. ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയിലൂടെ ലോകം നെഞ്ചിലേറ്റിയ റെഗ്ഗെ സംഗീതത്തെ ആഗോള സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോ. ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്!കോ റെഗ്ഗെ അംഗീകരിച്ചത്. ലോകം മുഴുവനുള്ളവരുടെ ശബ്!ദമെന്നാണ് റെഗ്ഗെയെ യുനെസ്‌കോ വിശേഷിപ്പിച്ചത്. 1960 കളില്‍ ജമൈക്കയില്‍ …