1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2018

സ്വന്തം ലേഖകന്‍: മുള്ളന്‍പന്നിയെ പിടിക്കാന്‍ അതിസാഹസികമായി ഗുഹയ്ക്കുള്ളില്‍ കയറി ശ്വാസം മുട്ടി മരിച്ചു; യുവാവിന്റെ മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട്. ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് രമേശും അയല്‍വാസികളായ നാലുപേരും സ്ഥലത്തെത്തി. തുടര്‍ന്ന് കൂടയുള്ളവരെ പുറത്ത് കാവല്‍ നിര്‍ത്തി രമേശ് ഗുഹക്കുള്ളിലേക്ക് പോയി. ഏറെനേരം കഴിഞ്ഞും തിരിച്ചിറങ്ങാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച് അകത്തുകയറിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ പുറത്തിറങ്ങി.

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്‌നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് തുരങ്കത്തിനുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ഇന്ന് ഉച്ചയോടെ രമേശിന്റെ മരണം രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകിച്ചു. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗ്‌നിശമന സേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.