1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ്; തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തുറന്നടിച്ച് ട്രംപ്
ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ്; തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തുറന്നടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ്; തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തുറന്നടിച്ച് ട്രംപ്. എഫ്.ബി.ഐ നടപടി അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണെന്ന് ട്രംപ് പ്രതികരിച്ചു. എഫ്.ബി.ഐ തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച പോണ്‍ നായിക സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ അഭിഭാക്ഷകന്‍ മൈക്കല്‍ …
അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ പ്രതിയെ നാലു മണിക്കൂറിനുള്ളില്‍ കെണിയിലാക്കി ദുബായ് പൊലീസ്
അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ പ്രതിയെ നാലു മണിക്കൂറിനുള്ളില്‍ കെണിയിലാക്കി ദുബായ് പൊലീസ്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ പ്രതിയെ നാലു മണിക്കൂറിനുള്ളില്‍ കെണിയിലാക്കി ദുബായ് പൊലീസ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ദുബായ് പൊലീസ് പ്രതിയെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ മുറാഖാബാദ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വ്യവസായിയുടെ ബന്ധുവിന്റെ ഫോണ്‍ കോളാണ് സംഭവം പുറത്തെത്തിച്ചത്. വ്യവസായി ദുബായില്‍ വന്നിട്ടുണ്ടെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും …
രാസായുധ പ്രയോഗമേറ്റ് ചികിത്സയിലായിരുന്ന റഷ്യക്കാരി യൂലിയാ സ്‌ക്രിപാല്‍ ആശുപത്രി വിട്ടു
രാസായുധ പ്രയോഗമേറ്റ് ചികിത്സയിലായിരുന്ന റഷ്യക്കാരി യൂലിയാ സ്‌ക്രിപാല്‍ ആശുപത്രി വിട്ടു
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് ചികിത്സയിലായിരുന്ന റഷ്യക്കാരി യൂലിയാ സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. യൂലിയായെ സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിന്റെ മകളാണു 33കാരിയായ യൂലിയ. സെര്‍ജി സ്‌ക്രിപാല്‍ (66)സുഖം പ്രാപിച്ചുവരികയാണ്. യൂലിയയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നു യുകെ അധികൃതര്‍ പറഞ്ഞു. അതേസമയം റഷ്യന്‍ പൗരത്വമുള്ള യൂലിയയെ …
വിദ്യാര്‍ഥികളെ കിട്ടാനില്ല; ഈ വര്‍ഷം രാജ്യത്ത് പാഴാകുക 90,918 എഞ്ചിനീയറിംഗ് സീറ്റുകളെന്ന് റിപ്പോര്‍ട്ട്
വിദ്യാര്‍ഥികളെ കിട്ടാനില്ല; ഈ വര്‍ഷം രാജ്യത്ത് പാഴാകുക 90,918 എഞ്ചിനീയറിംഗ് സീറ്റുകളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികളെ കിട്ടാനില്ല; ഈ വര്‍ഷം രാജ്യത്ത് പാഴാകുക 90,918 എഞ്ചിനീയറിംഗ് സീറ്റുകളെന്ന് റിപ്പോര്‍ട്ട്. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാതയതോടെ രാജ്യത്തെ എഞ്ചിനിയറിംഗ് പഠനരംഗത്ത് ഈ വര്‍ഷം ഇല്ലാതാകുന്നത് 90,918 സീറ്റുകളാണെന്ന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 3 ലക്ഷം എഞ്ചിനിയറിംഗ് സീറ്റുകളാണ് ഇല്ലാതായത്. കോളേജുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ …
26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന; പാക് നയതന്ത്രജ്ഞനെ പിടികിട്ടാപ്പുള്ളി പട്ടികയിലാക്കി ഇന്ത്യ
26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന; പാക് നയതന്ത്രജ്ഞനെ പിടികിട്ടാപ്പുള്ളി പട്ടികയിലാക്കി ഇന്ത്യ
സ്വന്തം ലേഖകന്‍: 26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന; പാക് നയതന്ത്രജ്ഞനെ പിടികിട്ടാപ്പുള്ളി പട്ടികയിലാക്കി ഇന്ത്യ. കൊളംബോയിലെ പാകിസ്താന്‍ ഹൈ കമ്മീഷണര്‍ അമീര്‍ സുബൈര്‍ സിദ്ദിഖിയാണ് ഇന്ത്യയില്‍ 26/11 മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന പേരില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ട മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ പാകിസ്താന്‍ ഹൈ കമ്മീഷണറായിരിക്കെ …
ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ്
ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരാഴ്ചക്കകം ഇറാന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളൊരിക്കലും കരാറില്‍നിന്ന് ആദ്യം പിന്‍വാങ്ങില്ലെന്നും അമേരിക്ക അതിന് തുനിയുകയാണെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു. ദേശീയ ആണവ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്. …
ലോക സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും 2030 ആവുമ്പോഴേക്കും ഒരു ശതമാനം സമ്പന്നര്‍ കൈക്കലാക്കുമെന്ന് മുന്നറിയിപ്പ്
ലോക സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും 2030 ആവുമ്പോഴേക്കും ഒരു ശതമാനം സമ്പന്നര്‍ കൈക്കലാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ലോക സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും 2030 ആവുമ്പോഴേക്കും ഒരു ശതമാനം സമ്പന്നര്‍ കൈക്കലാക്കുമെന്ന് മുന്നറിയിപ്പ്. ഈ കേന്ദ്രീകരണം വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പൊതുസഭാ (ഹൗസ് ഓഫ് കോമണ്‍സ്) ലൈബ്രറിയുടെ പഠനം വ്യക്തമാക്കുന്നു. പൊതുസഭാ ലൈബ്രറിയെ പഠനത്തിനു നിയോഗിച്ച മുന്‍ ബ്രിട്ടീഷ് ലേബര്‍ മന്ത്രി ലിയാന്‍ ബേണ്‍ സമ്പദ് കേന്ദ്രീകരണം …
ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കി മാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ
ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കി മാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ
സ്വന്തം ലേഖകന്‍: ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കി മാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഖത്തര്‍സൗദി അതിര്‍ത്തിക്ക് കുറുകെ ജലപാത നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കാനാണ് സൗദിയുടെ ശ്രമമെന്ന് സൗദി പത്രമായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട ജലപാതയ്ക്ക് സല്‍വ മുതല്‍ ഖോര്‍ അല്‍ ഉദൈദ് വരെ 60 കിലോമീറ്റര്‍ നീളമാണുള്ളത്. ഇതിന് 200 മീറ്റര്‍ വീതിയുണ്ടാവും. …
ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു
ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു. കങ്ഗ്ര ജില്ലയിലെ നൂര്‍പുരിലാണ് ദുരന്തമുണ്ടായത്. വിദ്യാര്‍ഥികളുമായി മലമുകളിലൂടെ പോകുകയായിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വസീര്‍ റാം സിങ് പതാനിയ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. കുറച്ചു കുട്ടികള്‍ ബസില്‍ കുടങ്ങിക്കിടക്കുന്നതായി വാര്‍ത്താ …
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയ ഇനി പാര്‍ലമെന്ററി റിപബ്ലിക്; പുതിയ പ്രസിഡന്റ് സ്ഥാനമേറ്റു
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയ ഇനി പാര്‍ലമെന്ററി റിപബ്ലിക്; പുതിയ പ്രസിഡന്റ് സ്ഥാനമേറ്റു
സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയ ഇനി പാര്‍ലമെന്ററി റിപബ്ലിക്; പുതിയ പ്രസിഡന്റ് സ്ഥാനമേറ്റു. 2015 ലെ വിവാദമായ ഭരണഘടന ഭേദഗതി അനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായി പുതിയ പ്രസിഡന്റായി അര്‍മെന്‍ സഗ്‌സ്യാന്‍ അധികാരമേറ്റു. അസാധാരണ പാര്‍ലമമെന്ററി സമ്മേളനത്തില്‍ അര്‍മീനിയന്‍ ഭരണഘടനയും പുതിയ നിയമത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതിയും കൈയിലേന്തിയാണ് സഗ്‌സ്യാന്‍ സത്യപ്രതിജ്ഞ ചെയ്തത്. …