സ്വന്തം ലേഖകന്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു; ഉലപ്പന്നങ്ങള്‍ക്ക് മത്സരിച്ച് ഇറക്കുമതി ചുങ്കം ചുമത്തി ട്രംപും ജിന്‍പിങ്ങും. ചൈനയില്‍നിന്നുള്ള 1,333 ഇനങ്ങള്‍ക്ക് അമേരിക്ക പിഴച്ചുങ്കം പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം 106 അമേരിക്കന്‍ ഇനങ്ങള്‍ക്ക് 25 ശതമാനം പിഴച്ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു. കഴിഞ്ഞവര്‍ഷം 5,000 കോടി ഡോളറിന്റെ (3.25 ലക്ഷം കോടി രൂപ) ഇറക്കുമതി നടന്നവയാണു …
സ്വന്തം ലേഖകന്‍: സൗദിയിലെ ആദ്യ സിനിമ തിയറ്റര്‍ ഏപ്രില്‍ 18 ന് റിയാദില്‍ തുറക്കും. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് തിയറ്റര്‍ തുറക്കുന്ന തിയതി പുറത്തുവിട്ടത്. അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി …
സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് ചാരന്റെ വധശ്രമം; പിന്നില്‍ ബ്രിട്ടീഷ്, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍; ഗുരുതര ആരോപണവുമായി റഷ്യ. റഷ്യയെ കുഴപ്പത്തിലാക്കാനുള്ള നീക്കമാണ് നടന്നതെന്നും റഷ്യന്‍ മുന്‍ ലഫ്. ജനറല്‍ സെര്‍ജി നാരിഷ്‌കിന്‍ ആരോപിച്ചു. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഒഴിവാക്കിയില്ലെങ്കില്‍ ശീത യുദ്ധത്തിന്റെ പടിവാതില്‍ക്കലാണ് ലോകമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ശീതയുദ്ധകാലത്തെക്കാള്‍ ഗുരുതരമാണു …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി വീട്ടമ്മ വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു. ഉറുമ്പുകടി ഏറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി സൂസമ്മ ജെഫി ആണ് മരിച്ചത്. റിയാദില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശിയും റിയാദില്‍ എന്‍ജിനീയറുമായ ജെഫി മാത്യുവിന്റെ ഭാര്യയാണ് ജെഫി. 33 വയസായിരുന്നു. റിയാദിലെ മലസിലെ സ്വന്തം ഫ്‌ലാറ്റില്‍ വച്ച് 17 ദിവസം മുന്‍പാണ് സൂസമ്മയ്ക്ക് …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റത്തിനെതിരെ വീണ്ടും കലിതുള്ളി ട്രംപ്; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. ചൊവ്വാഴ്ച ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസ്‌മെക്‌സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി യാതൊരു നിയമങ്ങളും ഇല്ല. അനധികൃത കുടിയേറ്റക്കാരെ നേരിടുന്നതിനായി അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിനായി മുന്‍ മേജര്‍ ജനറല്‍ ഡേവിഡ് മോറിസുമായി കൂടിയാലോചിക്കുമെന്നും ട്രംപ് …
സ്വന്തം ലേഖകന്‍: പലസ്തീന്‍ രാഷ്ട്രത്തെ സൗദി കൈവിടില്ല; നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്. പലസ്തീന്‍ രാഷ്ട്രത്തെ സൗദി പിന്തുണയ്ക്കുന്നുവെന്നും ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീനായുള്ള അവിടത്തെ ജനങ്ങളുടെ അവകാശസമരങ്ങളില്‍ അവരോടൊപ്പമാണെന്നും സൗദിയിലെ ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഇസ്രയേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്നു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമുഖത്തിനിടെ …
സ്വന്തം ലേഖകന്‍: സ്വകാര്യവിവര ചോര്‍ച്ചാ വിവാദം കത്തിപ്പിടിക്കുന്നു; യുഎസ് പ്രതിനിധിസഭാ സമിതിക്കു മുന്നില്‍ ഹാജരാകാന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. ഏപ്രില്‍ 11 നാണ് സക്കര്‍ബര്‍ഗ് സമിതിക്കു മുന്നില്‍ ഹാജരാകുക എന്നാണ് റിപ്പോര്‍ട്ടുക്കള്‍. തനിക്കു പകരം ഫെയ്‌സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുന്‍പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും …
സ്വന്തം ലേഖകന്‍: വിദേശികള്‍ നടത്തുന്ന പണമിടപാടിനു നികുതി; നിര്‍ദേശം തള്ളി കുവൈത്ത് പാര്‍ലമെന്റിന്റെ നിയമസമിതി. നികുതി ചുമത്തുന്നതു ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരാകുമെന്ന് നിര്‍ദേശം തള്ളിക്കൊണ്ട് സമിതി അഭിപ്രായപ്പെട്ടു. താമസിയാതെ പാര്‍ലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സര്‍ക്കാരും അനുമതി നല്‍കില്ലെന്നാണു സൂചന. സഫാ അല്‍ ഹാഷിം എംപിയാണു നികുതിനിര്‍ദേശം അവതരിപ്പിച്ചത്. നടപടിക്രമം അനുസരിച്ചു വിവിധ സമിതികളുടെ അഭിപ്രായം സഹിതം …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ യുട്യൂബ് ആസ്ഥാനത്തെ വെടിവെപ്പ്; ആക്രമണം നടത്തിയ യുവതിയ്ക്ക് കമ്പനിയോടു വിരോധം. കലിഫോര്‍ണിയ സ്വദേശിയും ഇറാന്‍ വംശജയുമായ നസീം നജഫി അഗ്ദാം ആണു വടക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍ബ്രൂണോയിലെ യുട്യൂബ് ആസ്ഥാനത്തു കൈത്തോക്കുമായെത്തി വെടിവെപ്പ് നടത്തിയ്ത്. ആക്രമണത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ക്കു പരുക്കേറ്റു. നസീമിനെ പിന്നീട് സ്വയം വെടിവച്ചുമരിച്ച നിലയില്‍ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തി. ചൊവ്വാഴ്ച …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ റഷ്യയില്‍, പ്രതിരോധ രംഗത്ത് ഇന്തോ, റഷ്യന്‍ സഹകരണം ശക്തമാക്കും. മൂന്ന് ദിവസത്തെ ഒദ്യോഗിക സന്ദര്‍ശനത്തിനായാണ് നിര്‍മല സീതാരാമന്‍ റഷ്യയിലെത്തിയത്. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള മന്ത്രിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. ഇന്നലെ റഷ്യയിലെത്തിയ പ്രതിരോധമന്ത്രി റഷ്യന്‍ വാണിജ്യവ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവുമായും, ആര്‍മി ജനറല്‍ സെര്‍ജി …