സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ മുന്‍നിരയിലേക്ക്; കൊലപാതകങ്ങളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കിനേയും കടത്തിവെട്ടി. 2018 ല്‍ ഇതുവരെ 46 പേരാണ് ലണ്ടന്‍ നഗരത്തില്‍ കുത്തേറ്റും വെടിയേറ്റും മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കില്‍ ഇത് 50 പേരാണ്. മാത്രമല്ല, ന്യൂയോര്‍ക്കില്‍ ഓരോ മാസവും മരണനിരക്ക് കുറഞ്ഞുവരുമ്പോള്‍ ലണ്ടനില്‍ ഇത് കുത്തനെ ഉയരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ …
സ്വന്തം ലേഖകന്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മധ്യപ്രദേശില്‍ ഏഴ് പേരും രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാളും കൊല്ലപ്പെട്ടു. യുപിയിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൂറിലധികം പേര്‍ക്കാണ് അക്രമങ്ങളില്‍ പരുക്കേറ്റത്. പട്ടികജാതിപട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് …
സ്വന്തം ലേഖകന്‍: പുതിയ കുടിയേറ്റ നിയമം ഉടന്‍ പാസാക്കണം, അടിയന്തരമായി കോണ്‍ഗ്രസ് ചേരണമെന്ന് ട്രംപിന്റെ ട്വിറ്റര്‍ ആഹ്വാനം. അത്യാവശ്യമെങ്കില്‍ നിയമം പാസാക്കുന്നതിനായി ന്യൂക്ലിയര്‍ രീതി അവലംബിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. നൂറംഗ സെനറ്റില്‍ 60 പേരുടെ പിന്തുണ വേണമെന്ന നിബന്ധന ഒഴിവാക്കി അടിയന്തര സാഹചര്യങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെ സെനറ്റിന് തീരുമാനമെടുക്കാവുന്ന സംവിധാനമാണ് ന്യൂക്ലിയര്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ ഒരുക്കിയ സംഗീത വിരുന്ന് ആസ്വദിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ദക്ഷിണ കൊറിയന്‍ പോപ് ഗായകര്‍ ഒരുക്കിയ സംഗീത പരിപാടി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഹൃദയം കീഴടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഗായിക കൂടിയായ പത്‌നി റി സോല്‍ ജുവിന്റെ കൂടെയായിരുന്നു കിം പരിപാടിക്കെത്തിയത്. …
സ്വന്തം ലേഖകന്‍: ‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്. കൊച്ചിയില്‍ വച്ച് സംഘടിപ്പിച്ച പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍വച്ചാണ് ദീലീപ് മനസുതുറന്നത്. നടന്‍ സിദ്ധാര്‍ഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദൈവത്തിനു സ്തുതി വീണ്ടും കാണാന്‍ സാധിച്ചതിന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്. മോശം സമയത്തും …
സ്വന്തം ലേഖകന്‍: ‘വല്ലാത്ത ഒരിഷ്ടം തോന്നുന്നെന്ന്’ വില്‍ സ്മിത്ത്; സ്മിത്തിനെ നൈസായി ഒഴിവാക്കി റോബോ വനിത സോഫിയ; വീഡിയോ വൈറല്‍. കരീബിയനിലെ കേമാന്‍ ഐലന്‍ഡ്‌സില്‍ യന്ത്രവനിതയെ പാട്ടിലാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഹോളിവുഡ് സൂപ്പര്‍ താരത്തെ ‘നമുക്കു സുഹൃത്തുക്കള്‍ മാത്രമായിരിക്കാം’ എന്നു പറഞ്ഞു സോഫിയ ഒഴിവാക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയത്. സന്ദര്‍ഭത്തിനനുസരിച്ചുള്ള മുഖഭാവങ്ങളുമായി, മുന്‍കൂട്ടി …
സ്വന്തം ലേഖകന്‍: ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ചൈന; 128 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി നികുതി. ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് ട്രംപ് കനത്ത തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് അമേരിക്കയില്‍ നിന്നുള്ള 128 ഉല്‍പന്നങ്ങള്‍ക്കു ചൈന പുതിയ നികുതി ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ക്കും 120 അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ ഇനി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടുങ്ങും; കുറ്റക്കാര്‍ക്ക് 80 ലക്ഷം രൂപ പിഴയും ആറു വര്‍ഷംവരെ തടവും. വ്യാജവാര്‍ത്ത നല്‍കുന്നത് അഞ്ചുലക്ഷം റിങ്കിറ്റ് (ഏകദേശം 80 ലക്ഷം രൂപ) പിഴയും ആറുവര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമത്തിനു മലേഷ്യ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഈ വര്‍ഷം …
സ്വന്തം ലേഖകന്‍: ദക്ഷിണാഫിക്കയുടെ വിമോചന സമര നായിക വിന്നി മണ്ടേല അന്തരിച്ചു. 81 വയസായിരുന്നു. വര്‍ണവിവേചനത്തിന് എതിരായുള്ള പോരാട്ടത്തില്‍ ഭര്‍ത്താവായ നെല്‍സണ്‍ മണ്ഡേലയോടൊപ്പം പൊരുതിയ വിന്നി മണ്ടേല ദക്ഷിണാഫ്രിക്കയുടെ അമ്മ എന്നാണു അറിയപ്പെട്ടിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996ലാണ് ഇരുവരും വിവാഹമോചിതരായത്. ദീര്‍ഘകാലമായി തുടരുന്ന അസുഖത്താലാണു മരണമെന്നു കുടുംബത്തിന്റെ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അസുഖം …
സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ വ്യോമസേന മുക്കിയ ബ്രിട്ടീഷ് യാത്രാക്കപ്പല്‍ ശ്രീലങ്ക വീണ്ടെടുത്തു. ശ്രീലങ്കന്‍ നാവികസേനയാണ് 75 വര്‍ഷങ്ങള്‍ക്കുശേഷം കപ്പല്‍ കണ്ടെടുത്തത്. എസ്എസ് സാഗെയിംഗ് എന്നു പേരുള്ള കപ്പല്‍ ലങ്കയിലെ ട്രിങ്കോമാലി തുറമുഖത്ത് 35 അടി താഴ്ചയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്കുശേഷമാണ് കപ്പല്‍ ഉപരിതലത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഇതിനായി കപ്പലിന്റെ പ്രധാനചട്ടക്കൂട് ബലപ്പെടുത്തേണ്ടിവന്നു. 452 …