സ്വന്തം ലേഖകൻ: ലോകരാജ്യങ്ങള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായതോടെ യുഎസിൽ ബൈഡൻ യുഗം തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ കര്‍ശന ഉപാധികളോടെയായിരുന്നു ചടങ്ങുകള്‍. 46ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലേറിയപ്പോൾ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യവാചകം ചൊല്ലി. അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡന്‍ പറഞ്ഞു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്വാറൻറീൻ രണ്ടാഴ്ചയായി തുടരും. ക്വാറൻറീൻ ഏഴു ദിവസമായി കുറക്കാൻ അധികൃതർ ആലോചിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിൽനിന്ന് വന്ന രണ്ട് കുവൈത്തി വനിതകൾക്ക് വൈറസ് വകഭേദം കണ്ടെത്തിയത്. അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിനെതിരെ അധികൃതർ കനത്ത ജാഗ്രതയിലാണ്. …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാകാൻ സാധ്യത. ഇതു സംബന്ധിച്ച ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ സൂചന നൽകി. കോവിഡ്-19 വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഒരുപക്ഷേ, ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും തിരികെയെത്താനും സാധിക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: സൌദിയിൽ വ്യോമ ഗതാഗത മേഖലയിലെ ജോലികൾ സ്വദേശവത്കരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 28 തൊഴിൽ മേഖലകളിൽ സൌദിവൽകരിക്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികൾക്കായി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ജിഎസിഎ ലക്ഷ്യമിടുന്നത്. പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓർഡിനേറ്റർ, …
സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള വീസ രഹിത പ്രവേശന കാലാവധി 14 ദിവസമായി ഉയര്‍ത്തി. കൊവിഡ് ആഘാതമേറ്റ് തകർന്ന വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 103 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് സൗജന്യ പ്രവേശനത്തിന് അനുമതിയുള്ളത്. അതേസമയം, രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പരമാവധി 14 ദിവസമാണ് …
സ്വന്തം ലേഖകൻ: യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് മാർച്ച് മുതൽ, സർക്കാർ ഏജൻസിയായ ഇനി തദ്ബീർ മുഖേന. ബേബി സിറ്റർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ നിയമന നടപടികളെല്ലാം ഇനി ഇതുവഴി മാത്രമാകും. റിക്രൂട്ടിങിനു പുറമെ തൊഴിൽ പരിശീലനവും തദ്ബീർ നൽകും. ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് സുതാര്യവും കർശനവുമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് കാലാവധി കഴിഞ്ഞ 250 സ്വകാര്യ റിക്രൂട്ടിങ് …
സ്വന്തം ലേഖകൻ: ജനുവരി 27 മുതൽ ഖത്തർ എയർവേസ് യുഎഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപേരാധം അവസാനിപ്പിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാന സർവിസ് തുടങ്ങുന്നത്. 27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 70 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നല്‍കില്ല. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് 70 വയസ്സ് കഴിഞ്ഞ വിദേശികളുടെ താമസ രേഖ ബിരുദം …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ തൊഴിലാളികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുന്ന പ്രത്യേക കേന്ദ്രം ദുബായിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജബൽഅലി ഡിസ്കവറി ഗാർഡന് സമീപത്തെ ഡൽഹി പ്രൈവറ്റ് സ്കൂളിലാണ് പരിശീലന കേന്ദ്രം. ചടങ്ങിൽ യുഎഇയിലെ ഡി.പി.എസ് സൊസൈറ്റി ചെയർമാൻ ദിനേശ് കോത്താരി, ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. …
സ്വന്തം ലേഖകൻ: ലണ്ടൻ ടാക്‌സികളുടെ മാതൃകയിൽ കറുത്ത നിറത്തിലുള്ള ടാക്‌സികൾ ദുബായ് നിരത്തുകളിൽ ഇറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഫെബ്രുവരി മുതൽ ലണ്ടൻ ടാക്സി നിരത്തുകളിൽ ഓടും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുബായ് ടാക്‌സി കോർപ്പറേഷൻ തുടക്കത്തിൽ സേവനം ആരംഭിക്കുകയെന്ന് ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ദുബായ് …