സ്വന്തം ലേഖകന്‍: ‘എഡീല്‍’, സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ വിമാന സര്‍വീസ് വരുന്നു. 2017 പകുതിയോടെ സര്‍വീസ് ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും. ‘എഡീല്‍’ ഷെഡ്യൂള്‍ വൈകാതെ പുറത്തിറക്കും. സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍. ജിദ്ദ വിമാനത്താവളത്തില്‍ സൗദി സിവില്‍ ഏവിയേഷന്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ തേടിയുള്ള പരസ്യം സമൂഹ മാധ്യങ്ങളില്‍ തരംഗമാകുന്നു. മോദിയുടെ ഡിഗ്രി പഠനത്തെ കുറിച്ചുള്ള വിവരാവകാശ രേഖക്ക് ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ‘മോദിയുടെ സഹപാഠികളെ’ തേടുന്നു എന്ന പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ, കോളേജിലോ, ക്ലാസിലോ പഠിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട് …
സ്വന്തം ലേഖകന്‍: ഇന്ത്യ ആരേയും മയക്കുന്ന സുന്ദരി, പരിഹാസവുമായി ചൈനീസ് പത്രങ്ങള്‍. യുഎസുമായി ലോജിസ്റ്റിക് കരാര്‍ ഒപ്പുവെക്കാനുള്ള ഇന്ത്യന്‍ തീരുമാനം നടക്കാതിരുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം കാരണമെന്നും ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പരിഹസിക്കുന്നു. ലോക മഹാശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ ഒരേപോലെ സ്വാധീനം ചെലുത്താനുള്ള ഇന്ത്യന്‍ ശ്രമമാണ് യു.എസുമായുള്ള സഖ്യത്തിന് വിലങ്ങുതടിയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ …
സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനില്‍, മന്ത്രിയുടെ വസ്ത്രത്തിനെതിരെ പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍. സുഷമ പിങ്ക് നിറത്തിലുള്ള ‘ഉരുളക്കിഴങ്ങിന്റെ ചാക്കാണ്’ ധരിച്ചിരിക്കുന്നതെന്നാണ് ട്വിറ്ററില്‍ പ്രചരിച്ച പരിഹാസങ്ങളില്‍ ഒന്ന്. ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ്, പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്ബര്‍ വെലായ്തിയുമായുള്ള കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തില്‍ സുഷമ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ. അമേരിക്കന്‍ കമ്പനിയായ എപിക് സിംസ്റ്റംസിന്റെ ഹെല്‍ത്ത്‌കെയര്‍ സോഫ്റ്റ്‌വെയര്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടി സി എസ്) 940 മില്യണ്‍ ഡോളര്‍ (ഏകദേശം 6,200 കോടി രൂപ) അമേരിക്കയിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജ്യൂറി പിഴയിട്ടത്. കുറ്റം …
സ്വന്തം ലേഖകന്‍: ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും. കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പറേഷന്‍ 1,100 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്. കമ്പനിയുടെ ഉയര്‍ന്ന എക്‌സിക്യൂട്ടിവ് തലത്തിലുള്ളവര്‍ക്ക് മുതല്‍ താഴെ തലത്തിലുള്ളവര്‍ക്കുവരെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേഴ്‌സണല്‍ …
സ്വന്തം ലേഖകന്‍: 3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും. ആഭ്യന്തര പോരാട്ടം മൂലം അഭയാര്‍ഥികളായ സിറിയന്‍ മുസ്ലീം കുടുംബങ്ങള്‍ക്കാണ് മാര്‍പാപ്പയുടെ കരുണ ലഭിച്ചത്. ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ചവരായിരുന്നു മൂന്നു കുടിംബങ്ങളിലെ 12 സിറിയന്‍ മുസ്ലീങ്ങള്‍. ശനിയാഴ്ച ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുനു പോപ്പിന്റെ നടപടി. …
സ്വന്തം ലേഖകന്‍: അതിശക്തമായ ഭൂകമ്പത്തില്‍ ഇക്വഡോര്‍ കുലുങ്ങി വിറച്ചു, മരണം 246 ആയി, 2500 ഓളം പേരുടെ നില ഗുരുതരം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടു. 5.6 തീവ്രതയില്‍ 55 ലധികം തുടര്‍ചലനങ്ങളുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇക്വഡോറിനു പുറമേ അയല്‍രാജ്യങ്ങളായ പെറു, കൊളംബിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിനു …
സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മകള്‍ക്ക് 103 മത്തെ വയസില്‍ അര്‍ഹമായ പെന്‍ഷന്‍. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത് ഇറ്റലിയില്‍ കൊല്ലപ്പെട്ട സൈനികന്റെ മകള്‍ സിറി കുമാരി ഗുറാങ്ങിനാണ് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സായുധസേനാ ട്രൈബ്യൂണലില്‍ (എ.എഫ്.ടി) നിന്ന് അനുകൂല വിധി ലഭിച്ചത്. ഗുറാങ്ങിന്റെ 2007 ല്‍ നിര്‍ത്തലാക്കിയ പ്രത്യേക കുടുംബ പെന്‍ഷന്‍ പുനഃസ്ഥാപിച്ചാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, വടക്കന്‍ സിറിയയില്‍ നിന്ന് 30,000 പേര്‍ കൂട്ട പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്റൈറ്റ്‌സ് വാച്ചാണ് കൂട്ട പലായനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വിമതരും ഐ.എസും തമ്മിലുള്ള പോരാട്ടത്തില്‍ രക്ഷപ്പെട്ട സാധാരണ ജനങ്ങള്‍ക്കുവേണ്ടി അതിര്‍ത്തി തുറക്കാന്‍ അമേരിക്കയുടെ കീഴിലുള്ള മനുഷ്യാവകാശ നിരീക്ഷക സംഘം തുര്‍ക്കിയോട് …