1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2021

സ്വന്തം ലേഖകൻ: റാ​ക് അ​ല്‍ റം​സ് അ​ല്‍ സ​റ​യ്യ തീ​ര​ത്തെ ‘ഇ​ളം ചു​വ​പ്പ്’ ത​ടാ​ക​ത്തെ​ക്കു​റി​ച്ച പ​ഠ​ന​ത്തി​ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​കു​പ്പ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ റാ​സ​ല്‍ഖൈ​മ​യി​ലെ ‘പി​ങ്ക് ത​ടാ​കം’ ഗ്രാ​ഫി​ക്സി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ഇ​ത് യാ​ഥാ​ര്‍ഥ്യ​മാ​ണെ​ന്ന സ്ഥി​രീ​ക​ര​ണം അ​ധി​കൃ​ത​രി​ല്‍ നി​ന്നു​മെ​ത്തി​യ​ത്.

അ​ല്‍ റം​സി​ലെ അ​ല്‍ സ​റ​യ്യ തീ​ര​ത്ത​ു​നി​ന്ന് നൂ​റു​മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് മാ​റി​യാ​ണ് പി​ങ്ക് ത​ടാ​കം ക​ണ്ടെ​ത്തി​യ​ത്.സു​ഹൃ​ത്ത് വ​ഴി ത​ടാ​ക​ത്തെ​ക്കു​റി​ച്ച​റി​ഞ്ഞ ത​ദ്ദേ​ശീ​യ​നാ​യ 19കാ​ര​നാ​ണ് കാ​മ​റ​യും ഡ്രോ​ണും ഉ​പ​യോ​ഗി​ച്ച് ത​ടാ​ക​ത്തെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.ഷാ​ര്‍ജ​യി​ല്‍ മെ​ഡി​സി​ന്‍ വി​ദ്യാ​ര്‍ഥി​യാ​യ അ​ല്‍ ഫാ​ര്‍സി​യു​ടെ ഒ​റ്റ​യാ​ള്‍ അ​ന്വേ​ഷ​ണ​മാ​ണ് പി​ങ്ക് ത​ടാ​ക​ത്തി​െൻറ നി​ജ​സ്ഥി​തി പു​റ​ത്തെ​ത്തി​ച്ച​ത്.

റാ​സ​ല്‍ഖൈ​മ​യി​ലെ മ​നോ​ഹ​ര​വും ശാ​ന്ത​വു​മാ​യ തീ​ര​മാ​ണ് അ​ല്‍റം​സി​ലെ ദ്വീ​പ് പ്ര​ദേ​ശ​മാ​യ സ​റ​യ്യ ബീ​ച്ച്. ഉ​പ്പ് പാ​ളി​ക​ള്‍ വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണ് പി​ങ്ക് ത​ടാ​ക​മെ​ന്ന് അ​ല്‍ ഫാ​ര്‍സി പ​റ​ഞ്ഞു. ത​ടാ​ക​ത്തി​െൻറ ഫോ​ട്ടോ​ക​ള്‍ ട്വി​റ്റ​റി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും പ​ങ്കു​വെ​ച്ച​തി​ന് താ​ഴെ ഫോ​ട്ടോ​ഷോ​പ്പെ​ന്ന ക​മ​ൻ​റു​ക​ളും എ​ത്തി. ഇ​വി​ടെ​യു​ള്ള ജ​ലം രു​ചി​ച്ച് നോ​ക്കാ​ന്‍ താ​ന്‍ തു​നി​ഞ്ഞി​ല്ലെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. ഇ​ത് വി​ഷ​മാ​യി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ട​ലി​ലെ ജീ​വി​വ​ര്‍ഗ​ങ്ങ​ള്‍ ഗ്രൂ​പ്പു​ക​ളാ​യി രൂ​പ​പ്പെ​ടു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ചു​വ​ന്ന ആ​ല്‍ഗ​ക​ളു​ടെ വ്യാ​പ​ന​മാ​കാം ത​ടാ​ക​ത്തി​ലെ ജ​ല​ത്തി​െൻറ ഇ​ളം ചു​വ​പ്പ് നി​റ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സെ​യ്ഫ് അ​ല്‍ ഗൈ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യും ശാ​സ്ത്രീ​യ​മാ​യ വി​ശ​ക​ല​ന​ത്തി​നും​ശേ​ഷം മാ​ത്ര​മേ ഇ​തി​ന് പി​ന്നി​ലെ പ്ര​തി​ഭാ​സം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ.

2019 ഒ​ക്ടോ​ബ​റി​ല്‍ അ​ല്‍ റം​സ് തീ​ര​ത്തു​നി​ന്ന് 12 മൈ​ല്‍ അ​ക​ലെ ഇ​ളം ചു​വ​പ്പ് വെ​ള്ളം മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ട​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. 2008ല്‍ ​ആ​ല്‍ഗ ബ്ലൂ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചു​വ​ന്ന വേ​ലി​യേ​റ്റം യു.​എ.​ഇ​യി​ലെ തീ​ര​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​നും ക​ട​ലി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നും അ​ധി​കൃ​ത​ര്‍ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ത്യേ​ക ബാ​ക്ടീ​രി​യ​യു​ടെ പ്ര​തി​പ്ര​വ​ര്‍ത്ത​ന​ത്തെ​യാ​ണ് ചു​വ​ന്ന വേ​ലി​യേ​റ്റ​മാ​യി അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് സെ​യ്ഫ് വ്യ​ക്ത​മാ​ക്കി. വ​ര്‍ഷ​ത്തി​ല്‍ നി​ശ്ചി​ത സ​മ​യം ബാ​ക്ടീ​രി​യ​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന സ​മ​യം ജ​ല​ത്തി​െൻറ നി​റ​ത്തി​ലും മാ​റ്റം പ്ര​ക​ട​മാ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം തു​ട​ര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.