സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുമായി ജര്‍മ്മന്‍ റസ്റ്റോറന്റ്. സൗത്ത് ജര്‍മനിയിലെ ഗോള്‍ഡന്‍ ലയണ്‍ എന്ന റസ്റ്റോറന്റാണ് ഹിറ്റ്‌ലറുടെ 127 മത്തെ ജന്മദിനമായിരുന്ന ഏപ്രില്‍ 20 ന് ഓഫറുകള്‍ പ്രഖ്യാപിച്ച് വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലും പോസ്റ്റുകളിട്ടത്. ഒരു ദിവസത്തേക്കായിരുന്നു ഈ ഇളവുകള്‍. പിറന്നാള്‍ ഭക്ഷണമെന്ന് പേരിട്ട വിഭവങ്ങള്‍ക്ക് 8.88 യൂറോയായിരുന്നു ഡിസ്‌കൗണ്ട് വിലയായി …
സ്വന്തം ലേഖകന്‍: ഉയരുന്ന താപനിലക്ക് കടിഞ്ഞാണിടാന്‍ ലോക രാജ്യങ്ങളുടെ പ്രതിജ്ഞ, ഉടമ്പടി ഭൗമദിനത്തില്‍ ഭൂമിക്കുള്ള സമ്മാനം. കാലാവസ്ഥാ വ്യതിയാന രൂപരേഖാ കണ്‍വെന്‍ഷനിലെ കക്ഷികളായ 196 രാജ്യങ്ങള്‍ പാരിസില്‍ വെച്ച് 2015 ഡിസംബര്‍ 12 ന് പാസാക്കിയ പ്രമേയത്തിലാണ് ഇന്ത്യയുള്‍പ്പെടെ 150 ലേറെ രാജ്യങ്ങള്‍ ഭൗമദിനമായിരുന്ന വെള്ളിയാഴ്ച ഒപ്പുവെച്ചത്. ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: അന്തരിച്ച ഗായകന്‍ പ്രിന്‍സ് റോജര്‍ നെല്‍സന്റെ ഓര്‍മ്മക്കായി പര്‍പ്പിള്‍ നിറം വാരിപ്പൂശി അമേരിക്ക. അമേരിക്കയിലെ കെട്ടിടങ്ങള്‍, പത്രങ്ങളുടെ ഒന്നാം പേജ്, വെബ്‌സൈറ്റ് തുടങ്ങിയവയാണ് വെള്ളിയാഴ്ച പര്‍പ്പിള്‍ നിറം അണിഞ്ഞത്. അമ്പത്തിയേഴാം വയസ്സില്‍ അപ്രതീക്ഷിതമായി അന്തരിച്ച ഇതിഹാസ ഗായകന്‍ പ്രിന്‍സ് റോജര്‍ നെല്‍സണ്‍ എന്ന പ്രിന്‍സിന് യാത്രാമൊഴിയായാണ് ഈ നിറംമാറ്റം. 1984 ല്‍ പ്രിന്‍സ് …
സ്വന്തം ലേഖകന്‍: ഒമാനിലെ മലയാളി നഴ്‌സിന്റെ മരണം, ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണെയും അയല്‍വാസികളായ പാക്കിസ്താന്‍ പൗരന്മാരേയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യാനാണു ഭര്‍ത്താവ് ലിന്‍സണെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നു വിദേശകാര്യ വാക്താവ് വികാസ് സ്വരുപ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഡബ്‌ളു ഡബ്‌ള്യു ഇ ഇടിക്കൂട്ടിലെ മിന്നും താരം ചെയ്‌നയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ റെഡോന്‍ഡോ ബീച്ചിലെ സ്വന്തം വീട്ടില്‍ ബുധനാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ജോവാന്‍ ലോറര്‍ എന്ന 45 കാരിയായ ചെയ്‌ന മരിച്ചതായി വ്യാഴാഴ്ച അവരുടെ മാനേജര്‍ ട്വിറ്ററിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമിതമായി മരുന്നു കഴിച്ചതായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക …
സ്വന്തം ലേഖകന്‍: അവസാന ശ്വാസം വലിക്കും മുമ്പ് ബഹിരാകാശ പേടകമായ വീനസ് എക്‌സ്പ്രസ് പകര്‍ത്തിയ ശുക്രന്റെ നിര്‍ണായക വിവരങ്ങള്‍. ശുക്ര ഗ്രഹത്തിലെ രഹസ്യങ്ങള്‍ തേടി യാത്ര പുറപ്പെട്ട വീനസ് എക്‌സ്പ്രസ് ഇന്ധനം തീര്‍ന്ന് ശുക്രനില്‍ തകര്‍ന്നു വീഴും മുമ്പ് നിര്‍ണായക വിവരം ഭൂമിയിലേക്ക് അയച്ചതായി സ്ഥിരീകരിച്ചു. ശുക്രനിലെ കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളാണ് വീനസ് അയച്ചതില്‍ പ്രധാനം. ഈ …
സ്വന്തം ലേഖകന്‍: ടൈം മാസികയുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ തിരക്ക്, സാനിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുനിത നാരായണന്‍ എന്നിവര്‍ ഇടം നേടി. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ ടൈം മാസിക പട്ടികയിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, പരിസ്ഥിതി പ്രവര്‍ത്തക …
സ്വന്തം ലേഖകന്‍: മൊസൂളില്‍ ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തു. ഭീകരരെ താത്കാലികമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായ ഇവര്‍ ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ചതോടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരതക്ക് ഇരയാകുകയായിരുന്നു. മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഭീകരര്‍ ശ്രമം തുടങ്ങിയിരുന്നു. വഴങ്ങാത്ത സ്ത്രീകളെയാണ് ഭീകരര്‍ കൊലപ്പെടുത്തുന്നതെന്ന് …
സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക രാജ്യങ്ങല്‍ക്കിടയില്‍ ഇന്ത്യ 133 മത്, ഒന്നാം സ്ഥാനം ഫിന്‍ലാന്റിന്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫോര്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യ 133 മതായി ഇടം പിടിച്ചത്. ആറാം തവണയാണ് ഫിന്‍ലാന്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. നെതര്‍ലന്‍ഡും, നോര്‍വേയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ യുകെ 38 …
സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികനെ വ്യവസ്ഥകളോടെ വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പ്രതികളില്‍ ഒരാളായ സാല്‍വത്തോറെ ജിറോണിനെയാണ് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിട്ടയക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര കോടതിയില്‍ അറിയിച്ചത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ യാത്രാ രേഖകളും ഇറ്റലിയില്‍ നല്‍കണമെന്നാണ് പ്രധാന വ്യവസ്ഥ. ഇറ്റലി വിട്ടുപോകരുത്. വിചാരണ നടക്കുന്ന കാലയളവില്‍ ഇറ്റലിയിലെ …