1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു. ആറാമത്തെ ആണവ പരീക്ഷണം നടത്തിയതിനു തൊട്ടു പിന്നാലെയാണ് പരീക്ഷണ സ്ഥലത്തെ ടണല്‍ തകര്‍ന്നുവീണ് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യ വാരമാണു …
ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, വിദ്യാര്‍ഥികളോട് പരിഭ്രാന്തരാകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം
ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, വിദ്യാര്‍ഥികളോട് പരിഭ്രാന്തരാകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, വിദ്യാര്‍ഥികളോട് പരിഭ്രാന്തരാകരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം. സംഭവത്തെപ്പറ്റി വിശദ റിപ്പോര്‍ട്ട് ലഭിച്ചതായും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി വരുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും സി.ജി.ഐ പുറത്തിറക്കിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളെപ്പറ്റി മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ അറിയിക്കുക, …
താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്
താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്
സ്വന്തം ലേഖകന്‍: താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്.സ്വതന്ത്രമായി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതും നിയമപാലനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പുജെമോണ്ട് വ്യക്തമാക്കി. ബ്രസല്‍സില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം പുജെമോണ്ടും മറ്റു നേതാക്കളും ആദ്യമായാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. എത്ര കാലം ബ്രസല്‍സില്‍ …
ടോക്കിയോയില്‍ യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തത് തല അറുത്തു മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍
ടോക്കിയോയില്‍ യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തത് തല അറുത്തു മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍
സ്വന്തം ലേഖകന്‍: ടോക്കിയോയില്‍ യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തത് തല അറുത്തു മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍. തകഹിരോ ഷിരെയ്ഷി എന്ന 29 കാരന്റെ ഫ്‌ളാറ്റില്‍ നിന്നുമാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തല അറുത്തു മാറ്റിയതോടൊപ്പം മൃതദേഹങ്ങളുടെയെല്ലാം മാംസവും നീക്കം ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിന്റെ ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്ത് …
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ. നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) ആണ് നിക്ഷേപം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ച 7500 കോടി ഡോളറിന്റെ ഇന്ത്യ, യുഎഇ അടിസ്ഥാന സൗകര്യവികസന സംയുക്ത നിധിയുടെ ഭാഗമാണിത്. …
കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു
കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ജീവിതം ഇനി സ്‌ക്രീനില്‍, വിനയന്റെ സംവിധാനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ വരുന്നു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമ. മറിച്ച് മണിക്കുള്ള ആദരവായിരിക്കും ചിത്രമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ രചനയും …
യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ച് കയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് …
പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം
പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍: പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം. സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് 2017, 2022 വര്‍ഷത്തേക്കുള്ള ജനസംഖ്യാ നയം പ്രഖ്യാപിച്ചത്. ജനസംഖ്യാ വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കുക, ജനസംഖ്യാ ഘടനയുടെ അനുപാത രാഹിത്യം കുറയ്ക്കുക എന്നിവയാണ് പുതിയ നയപ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാനയം …
ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍
ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍
സ്വന്തം ലേഖകന്‍: ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും ഖാലിദ് …
സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും
സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും
സ്വന്തം ലേഖകന്‍: സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം നല്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സ്ത്രീകളുടെ പ്രവേശനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും. സൗദിയില്‍ ഇതുവരെ സ്‌റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാത്ത രാജ്യമെന്ന ചീത്തപ്പേരു മാറ്റാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കങ്ങളുടെ …