സ്വന്തം ലേഖകന്‍: യുദ്ധക്കെടുതിക്കു പുറമേ യമനില്‍ കോളറ പടരുന്നു, തലസ്ഥാനമായ സനായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 200 കേസുകള്‍, ഇരകള്‍ കൂടുതലും പിഞ്ചു കുഞ്ഞുങ്ങള്‍. മലിന ജലത്തിന്റെ ഉപയോഗവും ശുചീകരണ നടപടികളിലെ പോരായ്മയും മൂലമാണ് സനായില്‍ മാത്രം 200 ലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കാരണം. കഴിഞ്ഞ ദിവസം മാത്രം രണ്ടു പേര്‍ കോളറ ബാധിച്ച് …
സ്വന്തം ലേഖകന്‍: എല്ലാം നശിപ്പിക്കുന്ന ഒന്നിനെ അമ്മയെന്ന് വിളിക്കാന്‍ ലജ്ജയില്ലേയെന്ന് മാര്‍പാപ്പ, യുഎസ് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ച മാരക ബോംബിനെ ‘അമ്മ/മാതാവ്’ എന്നു വിളിക്കന്നതിരെതിരെ രൂക്ഷ വിമര്‍ശനം. ഏതാനും ദിവസം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രയോഗിച്ച, അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബായ ജിബിയു– 43യെ, ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നു വിളിക്കുന്നതിനെയാണ് മാര്‍പാപ്പ വിമര്‍ശിച്ചത്. ഇത്തരമൊരു പ്രയോഗം …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മക്രോണ്‍ തരംഗം, ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മക്രോണ്‍. ലോകം മുഴുവന്‍ ഉറ്റു നോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍ മാര്‍ഷേ സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മക്രോണ് 66 ശതമാനം വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കരുത്തയായ എതിരാളിനാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ …
സ്വന്തം ലേഖകന്‍: ബോയിംഗിനും എയര്‍ബസിനും വെല്ലുവിളിയുമായി സ്വന്തം ജെറ്റ് വിമാനം പറത്തി ചൈന. സി 919 ജെറ്റ് വിമാനമാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വിജയകരമായി പറന്നിറങ്ങിയത്. ചൈനയുടെ വ്യോമയാന രംഗത്തെ നാഴികക്കല്ലായ ലാന്‍ഡിംഗ് കാണാന്‍ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയും എത്തിയിരുന്നു. വെള്ള,നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്‍പന. 80 മിനിറ്റ് നേരത്തെ പറക്കലിന് ശേഷമാണ് …
സ്വന്തം ലേഖകന്‍: സിറിയയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍, വ്യോമാക്രമണം നടത്തുന്നതിന് കര്‍ശന വിലക്ക്. കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥത്തിലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാറിന്റെ ഭാഗമായി വിമതകേന്ദ്രങ്ങളിലെ നാലു മേഖലകള്‍ സുരക്ഷിത താവളങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ആക്രമണം പൂര്‍ണമായി നിരോധിച്ചു. ഇദ്‌ലിബ് പ്രവിശ്യയിലെ ലതാകിയ, വടക്കന്‍ മേഖലയിലെ …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മാത്രമേ കഴിയൂ എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മോഡിയുടെ തീരുമാനത്തിനൊപ്പം ഈ രാജ്യത്തെ ജനങ്ങള്‍ അണിനിരക്കുമെന്നും മെഹ്ബൂബ പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരില്‍ ഒരു ഫ്‌ളൈ ഓവര്‍ ഉദ്ഘാടനത്തിനു ശേഷം നടന്ന പൊതുപരിപാടിയില്‍ പ്രസംഗിച്ചതിനു ശേഷമായിരുന്നു മുഫ്തിയുടെ വാക്കുകള്‍. മോഡിയെന്ന അതിമാനുഷികനു മാത്രമേ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന്, സ്ഥാനാര്‍ഥി മക്രോണിനെതിരെ സൈബര്‍ ആക്രമണം, ഇമെയില്‍ ഹാക്ക് ചെയ്ത് സുപ്രധാന രേഖകള്‍ ചോര്‍ത്തി. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കേ സ്വതന്ത്ര സ്ഥാനാര്‍ഥി എമ്മാനുവേല്‍ മാക്രോണിന്റെ ഇമെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് വിവാദമായി. തനിക്കെതിരേ വന്‍ സൈബര്‍ ആക്രമണം നടന്നുവെന്നു മാക്രോണ്‍ പരാതിപ്പെട്ടു. …
സ്വന്തം ലേഖകന്‍: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോയ്ക്ക് രാസായുധ ആക്രമണ ഭീക്ഷണി. 500 കോടി നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് സന്ദേശം. ഈ തുക ബിറ്റ് കോയിനുകളായി തുക നല്‍കണമെന്നും അജ്ഞാത ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഭീഷണി സന്ദേശം ലഭിച്ചതായി കാണിച്ച് വിപ്രോ അധികൃതര്‍ ബെംഗളുരു പോലീസില്‍ പരാതി നല്‍കി. മെയ് 25 നകം പണം പ്രത്യേകം …
സ്വന്തം ലേഖകന്‍: മെലിഞ്ഞ മോഡലുകള്‍ക്ക് നിയമം മൂലം നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്, നടപടി ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകള്‍ക്ക് തടയിടാന്‍. സൗന്ദര്യത്തിന്റെ പേരില്‍ മോഡലുകള്‍ ആരോഗ്യം നശിപ്പിച്ച് മെലിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ പുതിയ നിയമം നിലവില്‍ വന്നു. മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മോഡലുകള്‍ക്ക് മാത്രമേ നിയമപരമായി ഫ്രാന്‍സ് മോഡലിങ് വ്യവസായത്തില്‍ ഇനി തുടരാനാവൂ. …
സ്വന്തം ലേഖകന്‍: കമ്പനി ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി യുവതിയുടെ പരാതി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 700 കോടി ഡോളര്‍ പിഴയിട്ടു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതിയിലാണ് കോടതിയുടെ വിധി. കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു കോടതി …