സ്വന്തം ലേഖകൻ: കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ഇന്ന് സൂപ്പർ തേഴ്സ്ഡേ 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് ആളുകൾ വോട്ട് രേഖപ്പെടുത്തും. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ്, ഇംഗ്ലണ്ടിലെ 143 കൗൺസിലുകൾ, 13 മേയർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന്. വെസ്റ്റ്മിൻസ്റ്റർ ഉപതിരഞ്ഞെടുപ്പും ഇന്ന് ഹാർട്ട്‌പൂളിൽ നടക്കും. നിരവധി മലയാളികളും …
സ്വന്തം ലേഖകൻ: കോവിഡ് വേരിയൻ്റുകളെ പിടിച്ചുകെട്ടാൻ എമർജൻസി ബ്രേക്ക് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഇയു യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വേനലവധിക്കാലത്ത് യൂറോപ്പിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സൂചിപ്പിക്കുന്നത്. ഭാവിയില്‍ മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്പിലേക്കു വരാന്‍ കഴിയുമെന്ന് …
സ്വന്തം ലേഖകൻ: കോവിഡ് ആരംഭിച്ചത് മുതൽ അടഞ്ഞുകിടക്കുന്ന മുഴുവൻ വിദ്യാലയങ്ങളും സെപ്റ്റംബറിൽ തുറക്കും. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുട്ടികളുടെ ബാഹുല്യമുള്ള സ്കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലായി ക്രമീകരിക്കേണ്ടി വരുമെന്ന് സൂചന. ആരോഗ്യ സംരക്ഷണ നടപടികൾ പൂർത്തീകരിച്ച ശേഷമായിരിക്കും സ്കൂളുകൾ തുറക്കുകയെങ്കിലും കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് സ്കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലാക്കാനാണ് ശ്രമം. രാവിലെ 7.30ന് തുടങ്ങി …
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാനസർവീസ് ഈ മാസം 17-ന് പുനരാരംഭിക്കാനിരിക്കെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് നിബന്ധനകളും മാർഗനിർദേശങ്ങളും പുറത്തിറക്കി. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവീസിന് വിലക്കുണ്ടെങ്കിലും സൗദിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ 38 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. യാത്ര …
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിലാളികളുടെ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി കുറച്ചു. നേരത്തേ ഒരു സ്പോൺസർക്കു കീഴിൽ മൂന്നുവർഷം പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു തൊഴിലിടമാറ്റം അനുവദിച്ചിരുന്നത്. മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ജോലിയിൽ പ്രവേശിച്ച് ഒരുവർഷം പൂർത്തിയാക്കിയ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വിസമാറ്റം അനുവദിക്കുന്നതാണ് ഉത്തരവ്. …
സ്വന്തം ലേഖകൻ: ട്രാഫിക്, പാസ്പോർട്ട്, റെസിഡൻസി, സിവിൽ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പതുമുതൽ 11 വരെ താൽക്കാലികമായി നിർത്തിെവച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിന് അനുസരിച്ചാണ് റോയൽ ഒമാൻ പൊലീസ് സേവനങ്ങൾ മൂന്നുദിവസം നിർത്തിവെക്കുന്നത്. എന്നാൽ ആ.ഒ.പിയുടെ വെബ്സൈറ്റ് വഴിയുള്ള സേവനങ്ങൾ തുടരുമെന്നും പൊലീസ് സ്റ്റേഷനുകൾ …
സ്വന്തം ലേഖകൻ: ഖത്തറിൽ റദ്ദാക്കിയ ഹോട്ടൽ ക്വാറൻറീൻ പാക്കേജിെൻറ മുഴുവൻ തുകയും 14 ദിവസത്തിനകം തിരികെ നൽകുമെന്ന് ഖത്തർ എയർവേസ്. റദ്ദാക്കിയ വെൽക്കം ഹോം ബുക്കിങ്ങുകളുടെ തുടർനടപടികൾ സ്വീകരിക്കുന്നത് ആരംഭിച്ചതായും ഖത്തർ എയർവേസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുവരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തേ ഇത് ഏഴു ദിവസമായിരുന്നു. …
സ്വന്തം ലേഖകൻ: കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിൻ എടുക്കാൻ അനുമതി. ഫൈസർ-ബയോടെക് വാക്സിൻ കുത്തി വയ്ക്കുന്നതിനാണ് അനുമതി നൽകിയത്. ഈ പ്രായക്കാര്‍ക്ക് വാക്‌സിന് അനുമതി നല്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അ …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറായി അമേരിക്ക. ഇതോടെ വാക്‌സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനും സാധിക്കും. വാക്‌സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വാക്‌സിന് പേറ്റന്റ് അവകാശം ഉപേക്ഷിക്കാന്‍ തയ്യാറായി ബൈഡന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: നീണ്ട 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്്, ലോകത്തെ അതിസമ്പന്നരായ ജോഡികൾ പിരിയാൻ തീരുമാനിച്ച വാർത്ത ലോകം അദ്ഭുതത്തോടെ കേട്ടതാണ്. പിരിയുേമ്പാൾ പത്നി മെലിൻഡക്ക് ബിൽ ഗേറ്റ്സ് നൽകിയത് 180 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണെന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനിയായ കാസ്കേഡിന് രണ്ടു മുൻനിര കമ്പനികളായ കൊക്കോ …