സ്വന്തം ലേഖകൻ: 21മുതൽ കുവൈത്തിൽനിന്ന് പുറത്തുപോകുന്നവർ തിരിച്ചെത്തുമ്പോൾ ക്വാറന്റീനുള്ള ഹോട്ടൽ ബുക്കിങും മുൻകൂട്ടി നടത്തേണ്ടി വരും. വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതാണ് അക്കാര്യം. 21മുതൽ കുവൈത്തിൽ പ്രവേശിക്കുന്നവർക്ക് 7ദിവസം ഹോട്ടലിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്. ചെലവ് യാത്രക്കാർ വഹിക്കണം. യാത്രക്കാരൻ ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തിയെന്ന് വിമാന കമ്പനികൾ ഉറപ്പാക്കണം. സമാനമായി കുവൈത്തിൽനിന്ന് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020-2021 അധ്യായന വര്‍ഷം ഇ ലേണിംഗ് തുടരുമെന്ന് കുവൈത്ത് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. രാജ്യത്ത് അടുത്ത കുറെ ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികള്‍ ആയിരം എത്തിയ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം ക്രമേണ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്കും സൗദിയിലേക്കും പോകാൻ ദുബായിലെത്തി കുടുങ്ങുന്നവരുടെ വാർത്തകൾ പുറത്തുവന്നിട്ടും കൂടുതൽ പേർ വീണ്ടും എത്തുന്നെന്ന് കോൺസുലേറ്റ്. അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അഭ്യർഥിച്ചു. ഇന്നലെയും 35 മലയാളികൾ ദുബായിൽ എത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാറും സ്ഥിരീകരിച്ചു. സംസ്ഥാന …
സ്വന്തം ലേഖകൻ: റെഡ്സീ പദ്ധതിയിൻ കീഴിൽ ചെങ്കടലിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും മനോഹര ദ്വീപിെൻറ ഡിസൈൻ പുറത്തുവിട്ടു. ‘കോറൽ ബ്ലും’ (Corel Bloom) എന്ന പേരുള്ള ദ്വീപിെൻറ നിർമാണത്തിനായുള്ള രൂപരേഖ സൗദി കിരീടാവകാശിയും റെഡ്സീ വികസന കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പുറത്തിറക്കിയത്. പ്രധാന ദ്വീപിെൻറ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,20,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. …
സ്വന്തം ലേഖകൻ: ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇംഗ്ലണ്ടിൽ എൻഎച്ച്എസ് അഴിച്ചു പണി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. കൊവിഡ് വ്യാപനത്തിൽ നിന്ന് പഠിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഷ്ക്കരണമെന്നും നിലവിൽ ചുവപു നാടയിൽ കുടുങ്ങി വീർപ്പുമുട്ടുന്ന എൻഎച്ച്എസിനെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വിവിധ ആരോഗ്യ ഏജസികളെയും സമിതികളേയും നീക്കം ചെയ്ത് എൻഎച്ച്എസ് ബോഡികളുടെ നേരിട്ടുള്ള നിയന്ത്രണം സർക്കാർ …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ചൊവ്വാദൗത്യത്തിെൻറ വിജയം ഏറ്റെടുത്ത് അറബ് ലോകം. ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും യു.എ.ഇക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ അർപ്പിച്ചു. അറബ് ലോകത്തെ ആദ്യ ചൊവ്വ ദൗത്യം വിജയിച്ചതോടെ അറബ് രാജ്യങ്ങളിലെ ചരിത്രപ്രധാന മന്ദിരങ്ങൾ ചുവപ്പണിഞ്ഞ് ആശംസനേർന്നു. യു.എ.ഇക്ക് അഭിനന്ദനമറിയിക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗെയ്ത് പറഞ്ഞു. ശൈഖ് …
സ്വന്തം ലേഖകൻ: ഖത്തർ-സൗദി കര അതിർത്തികളിലൂടെ ഈ ഞായറാഴ്ച മുതൽ വാണിജ്യ ചരക്കുനീക്കങ്ങൾക്ക് തുടക്കമാകും. ട്രക്ക് ഡ്രൈവർമാരും ഇറക്കുമതി വ്യാപാരികളും പാലിക്കേണ്ട എൻട്രി, എക്‌സിറ്റ് ചട്ടങ്ങളും കസ്റ്റംസ് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയുടെ സൽവ അതിർത്തിയിൽ നിന്നു ഖത്തറിന്റെ അബു സമ്ര വഴി രാജ്യത്തേക്കുള്ള പ്രവേശന, കൊവിഡ് നയങ്ങൾ പാലിച്ചു കൊണ്ടു വേണം ചരക്കു നീക്കം …
സ്വന്തം ലേഖകൻ: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് ഒമാനിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ എല്ലാ ബീച്ചുകളും പൊതുപാർക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ച കാലത്തേക്ക് അടച്ചിടാൻ ബുധനാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. റെസ്റ്റ് ഹൗസുകൾ, ഫാമുകൾ, വിൻറർ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചരലുകൾക്കും കർശന വിലക്ക് ബാധകമാണ്. …