സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ് 19 കേസുകൾ വർധിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന് ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. വ്യക്തമായ ലക്ഷ്യത്തോടെയാണ് അധികൃതർ ക്വാറൻറീൻ നിർദേശിക്കുന്നത്. രോഗികളും രോഗികളുമായി സമ്പർക്കം പുലർത്തിയവരും ക്വാറൻറീനിൽ പോകുന്നതോടെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. എന്നാൽ പലരും ഇക്കാര്യം ലംഘിക്കുകയാണ്. ജനങ്ങൾ ക്വാറൻറീൻ നിയമങ്ങളും നിർദേശങ്ങളും …
സ്വന്തം ലേഖകൻ: അയല്‍ക്കാരെ ഭീഷണിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുഎസ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരത്തിന് പിന്തുണ അറിയിക്കുകകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വാര്‍ത്താസമ്മേളനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. ‘അയല്‍ക്കാരെ നിരന്തമായി ഭീഷണിപ്പെടുത്തുന്ന ബീജിങ് മാതൃക തങ്ങളെ ആശങ്കപ്പെടുത്തുന്നു. ഇന്‍ഡോ-പസഫിക് സാഹചര്യങ്ങളില്‍ എല്ലാ ഘട്ടത്തിലെന്ന പോലെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കും. പങ്കാളികള്‍ക്കൊപ്പം …
സ്വന്തം ലേഖകൻ: 2021 ഫെബ്രുവരി 21 മുതല്‍ കുവൈത്തിലെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനു ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായി ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍, യാത്രക്കാരന് കുവൈത്ത് …
സ്വന്തം ലേഖകൻ: ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ്, ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും വ്യക്തമാക്കി. ‘ഹൂത്തികളുടെ ഭീഷണികളില്‍ …
സ്വന്തം ലേഖകൻ: ഒമാനിൽ ഡ്രൈവർ തസ്തികയിലെ വീസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഡ്രൈവർ വീസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കുകയാണ് ചെയ്തത്. ജൂൺ ഒന്നു മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. തൊഴിൽ മന്ത്രാലയവുമായി ചേർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വീസയിലുള്ള പ്രഫഷന് …
സ്വന്തം ലേഖകൻ: വ്യാജ ജോലി വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കുറിപ്പിട്ടാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റിനും ഇടപാടുകൾക്കുമായി സേഹയുടെയും ഇതര ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിശദീകരണം. സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജോലിക്കായി ഔദ്യോഗിക വെബ്സൈറ്റിൽ (www.seha.ae/careers) …
സ്വന്തം ലേഖകൻ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ സ്കൂൾ ബസ് ട്രാൻസ്പോർട്ട് കമ്പനിയിലെ 45 മലയാളികളടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ദുരിതം ഒരു വർഷമായിട്ടും തുടരുകയാണ്. പ്രയാസത്തിലായ ഇവർക്കു ഇന്ത്യൻ എംബസി ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചു. കൊവിഡ് മൂലം 2020 മാർച്ചിൽ സ്കൂൾ അടച്ചതോടെ തുടങ്ങിയ ഇവരുടെ ദുരിതം ഒരു …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ വീണ്ടും പ്രളയഭീതി. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ പുറത്തുവന്നതോടെ തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം പ്രതിരോധ സേനകൾ നിർത്തിവച്ചു. ഋഷി ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. സൈറൺ മുഴക്കിയാണ് ഋഷിഗംഗയ്ക്കു തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രക്ഷാപ്രവർത്തനം നിർത്തിയത്. ചമോലിയില്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 5980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. 80,106 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3920 ആയി. ചികിത്സയിലായിരുന്ന 5745 പേരുടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ 10,000 പൗണ്ടുവരെ പിഴയും ജയിലും. റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള 33 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 1750 പൗണ്ട് അടച്ച് നിർബന്ധമായും ഹോട്ടൽ ക്വാറന്റീന് വിധേയരാകാണം. ഇവർക്ക് രണ്ടുവട്ടം പിസിആർ ടെസ്റ്റ് നടത്തും. ഇതിനുള്ള ഫീസും ഉൾപ്പെടെയാണ് 1750 പൗണ്ട് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. ഇന്ത്യ …